Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കപ്പൽ യാത്രക്കിടെ രോഗബാധിതനായ  കനഡക്കാരന് സൗദി സുരക്ഷ വിമാനം രക്ഷക്കെത്തി

text_fields
bookmark_border

ജിദ്ദ: കപ്പൽ യാത്രക്കിടെ രോഗബാധിതനായ കനഡക്കാരന് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷ വിമാനം രക്ഷക്കെത്തി. സൗദി തീരമായ ചെങ്കടലിലൂടെ ഈജിപ്തിലെ സഫാജയിലേക്ക് യാത്ര തിരിച്ച പ്രായമേറിയ കനേഡിയൻ പൗരനെയാണ് സൗദി സുരക്ഷ വിമാനം രക്ഷപ്പെടുത്തിയത്. ശുൈഅബ തീരത്ത് നിന്ന് ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ്​​ ഇയാളുടെ ആരോഗ്യ സ്​ഥിതി മോശമായത്. ഉടനെ കപ്പൽ ജീവനക്കാർ ബോർഡർ സെക്യൂരിറ്റി സേനയുടെ അടിയന്തിര സഹായം തേടുകയായിരുന്നു. 

എത്രയും വേഗം വിമാനം വഴി ആശുപത്രിയിലെത്തിക്കാൻ  ആവശ്യപ്പെടുകയും ചെയ്തു. ഉടനെ മെഡിക്കൽ സേവന സംവിധാനങ്ങളോട്കൂടി സുരക്ഷാവിമാനം കപ്പലിനടുത്തെത്തുകയും കനേഡിയൻ പൗരനെ ഭാര്യയോടൊപ്പം ജിദ്ദയിലെ അമീർ മുഹമ്മദ് ബിൻ നാഇഫ് നേവൽ ബെയ്സിലെത്തിക്കുകയും ചെയ്തു. പിന്നീട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ship
Next Story