Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയന്ത്രതകരാർ:...

യന്ത്രതകരാർ: നടുക്കടലിൽ കുടുങ്ങിയ ഇറാൻ എണ്ണ കപ്പലിനെ സൗദി രക്ഷപ്പെടുത്തി

text_fields
bookmark_border
യന്ത്രതകരാർ: നടുക്കടലിൽ കുടുങ്ങിയ  ഇറാൻ എണ്ണ കപ്പലിനെ സൗദി രക്ഷപ്പെടുത്തി
cancel

ജിദ്ദ: യന്ത്രതകരാറിനെ തുടർന്ന്​ ജിദ്ദ പോർട്ടിനടുത്ത് നടുക്കടലിൽ കുടുങ്ങിക്കിടന്ന ഇറാൻ എണ്ണ കപ്പലിനെ സൗദി തീരദേശ സേന​ രക്ഷപ്പെടുത്തി. ജിദ്ദ ഇസ്​ലാമിക്​​ പോർട്ട്​ ടവറിൽ നിന്നാണ്​​ സേർച്ച്​ ആൻഡ്​​ റെസ്​ക്യൂ ​കേന്ദ്രത്തിൽ​ കപ്പൽ കേടായ വിവരം ലഭിച്ചതെന്ന്​ സേന​ വക്​താവ്​ പറഞ്ഞു. ‘ഹാപ്പിനസ്​ വൺ’ എന്ന കപ്പലിലെ കാപ്​റ്റനാണ്​ എൻജിൻ തകരാറാണെന്നും കപ്പലി​​​െൻറ നിയന്ത്രണം നഷ്​ടപ്പെ​േട്ടക്കുമെന്നും പറഞ്ഞ്​ സഹായം അഭ്യർഥിച്ച്​ വിളിച്ചത്​​. ഇറാ​​​െൻറ എണ്ണ കപ്പലാണെന്നും 26 നാവികരു​ണ്ടെന്നും 24 പേർ ഇറാനികളും രണ്ട്​ പേർ ബംഗ്ലാദേശികളുമാണെന്നും തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ വ്യക്​തമായി​. ജിദ്ദ തുറമുഖത്തിന്​​ തെക്ക്​ പടിഞ്ഞാറ്​ ദിശയിലായി 70 നോട്ടിക്കൽ മെൽ​ ദൂരത്തായിരുന്നു കപ്പൽ കിടന്നത്​. ഉടൻ തന്നെ അടിയന്തര സഹായം എത്തിക്കാനും രക്ഷാപ്രവർത്തനം നടത്താനുമുള്ള നടപടികൾ ആരംഭിച്ചു.

തീരദേശസേനയു​െട​ കപ്പലുകൾ, പോർട്ട്​ അതോറിറ്റി, സൗദി അരാംകോ കമ്പനി, ​മറൈൻ കമ്പനി എന്നിവരുമായി ചേർന്ന്​ കപ്പലിനെയും അതിലുളളവരെയും ​രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി. കപ്പൽ നിൽക്കുന്ന പ്രദേശത്ത്​ യാതൊരുവിധ പരിസ്​ഥിതി, മലിനീകരണ പ്രശ്​നങ്ങളുമില്ലെന്ന്​ ഉറപ്പുവരുത്താൻ സുരക്ഷാവിമാനത്തെ അയച്ചു. ഇതിനിടയിൽ​ ഇറാൻ സംഘത്തിൽ നിന്നുളള സഹായ അഭ്യർഥന ​െഎക്യരാഷ്​ട്ര സഭയിലെ സൗദി സ്​ഥിരാംഗ സമിതി വഴി ഒൗപചാരികമായി ലഭിക്കുകയും ചെയ്​തിരുന്നു. കപ്പൽ ജീവനക്കാരെ രക്ഷിക്കാനുള്ള തീവ്രയത്​നമാണ്​ നടത്തിയത്​. അവർക്കാവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും എത്തിച്ചു. സൗദി സർക്കാറി​​​െൻറ നിർദേശം അനുസരിച്ചാണ്​ രക്ഷാപ്രവർത്തന നടപടികൾ കൈക്കൊണ്ടതെന്നും ഇത്​ രാജ്യത്തി​​​െൻറ മാനുഷികനിലപാടാണെന്നും വക്​താവ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudishipgulf news
News Summary - ship-saudi-gulf news
Next Story