Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമേരിക്കന്‍...

അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ഗള്‍ഫ് കടലിടുക്കില്‍

text_fields
bookmark_border
അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ഗള്‍ഫ് കടലിടുക്കില്‍
cancel

റിയാദ്: അമേരിക്കയുടെ വിമാന വാഹിനിക്കപ്പല്‍ ഗള്‍ഫ് കടലിടുക്കില്‍ തിരിച്ചെത്തി. 2015ൽ ഇറാനും ആറ് വന്‍ രാഷ്​ട്രങ ്ങളും തമ്മില്‍ ആണവ കരാര്‍ ഒപ്പുവെച്ച സന്ദര്‍ഭത്തില്‍ തിരിച്ചുപോയ കപ്പല്‍ കഴിഞ്ഞ ദിവസം വീണ്ടും ഗള്‍ഫ് കടലിടു ക്കില്‍ പ്രവേശിച്ചത് മേഖലയില്‍ ആശങ്കക്ക് കാരണമായി. ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയ സ ാഹചര്യത്തിലാണ് യു.എസ്.എസ് ജോന്‍ സ്​റ്റീനിസ് എന്ന യുദ്ധക്കപ്പല്‍ തിരിച്ചെത്തിയതെന്ന് അന്താരാഷ്​ട്ര, അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എണ്ണയുടെ മൂന്നിലൊന്നും വഹിച്ച്​ അന്താരാഷ്​ട്ര വിപണിയിലേക്ക് കപ്പല്‍ സഞ്ചാരം നടത്തുന്ന കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ പ്രസിഡൻറ്​ ഹസന്‍ റൂഹാനി ഉള്‍പ്പെടെ ഉന്നതര്‍ ഭീഷണിപ്പെടുത്തിയിരുന്നു. വിമാന വാഹിനിക്കപ്പലിനോടൊപ്പം പരിചാരക കപ്പലുകളും ബോട്ടുകളും ഗള്‍ഫ് കടലിടുക്കില്‍ പ്രവേശിച്ചിട്ടുണ്ട്. വൈമാനികനില്ലാത്ത വിമാനം, മിസൈൽ എന്നീ പരീക്ഷണം കപ്പലില്‍ നടക്കുകയുണ്ടായി.

അയല്‍ ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ക്ക് അമേരിക്ക അതി​​​​െൻറ നീക്കത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള ഗ്യാസ് പൈപ് ലൈനിനെ ആശ്രയിക്കുന്നത്​ അവസാനിപ്പിക്കാന്‍ ഇറാഖിന് അമേരിക്ക സമയപരിധി അനുവദിച്ചിട്ടുണ്ട്. ആദ്യം 45 ദിവസം അനുവദിച്ച സാവകാശം പിന്നീട് 90 ദിവസമായി നീട്ടി നല്‍കുകയായിരുന്നു. ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തി​​​​െൻറയും ശിക്ഷാനടപടിയുടെയും ഭാഗമായാണ് പുതിയ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudishipgulf newsmalayalam news
News Summary - ship-saudi-gulf news
Next Story