Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകിഴക്കൻ തീരത്തെ...

കിഴക്കൻ തീരത്തെ നിർദിഷ്​ട കപ്പൽ നിർമാണശാലക്ക്​ തലവനായി

text_fields
bookmark_border
കിഴക്കൻ തീരത്തെ നിർദിഷ്​ട കപ്പൽ നിർമാണശാലക്ക്​ തലവനായി
cancel
camera_alt????? ??????? ???????????????????????? ?????????????????? ?????? ?????????????? ???????????. (??? ??????)

റിയാദ്​: വിവിധ സ്​ഥാപനങ്ങളുമായി സഹകരിച്ച്​ കിഴക്കൻ തീരത്ത്​ സൗദി അരാംകോ നിർമിക്കാനുദ്ദേശിക്കുന്ന കപ്പൽ നിർമാണശാലക്ക്​ സി.ഇ.ഒയെ നിയമിച്ചു. അരാംകോയിൽ ദീർഘകാലമായി ഉയർന്ന സ്​ഥാനങ്ങൾ വഹിച്ചിരുന്ന ഫാത്തി കെ. അൽസലീമാണ്​ നിയമിതനായത്​​. ഇൻറർനാഷനൽ മാരിടൈം ഇൻഡസ്​ട്രീസ്​ (​െഎ.എം.​െഎ), നാഷനൽ ഷിപ്പിങ്​ കമ്പനി ഒാഫ്​ സൗദി അറേബ്യ (ബഹ്​രി), എൻജിനീയറിങ്​ സ്​ഥാപനമായ ലാംപ്രെൽ, കൊറിയൻ കമ്പനിയായ ഹ്യൂണ്ടായി ഹെവി ഇൻഡസ്​ട്രീസ്​ എന്നിവയാണ്​ പദ്ധതിയിൽ സഹകരിക്കുന്ന സ്​ഥാപനങ്ങൾ. 

കഴിഞ്ഞ മേയിലാണ്​ അരാംകോ ഇൗ ബൃഹദ്​ സംയുക്​ത സംരംഭത്തിന്​ കരാ​െറാപ്പിട്ടത്​. 2,000 കോടിയി​േലറെ റിയാൽ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ കപ്പൽശാലയാകുമെന്നാണ്​ കരുതപ്പെടുന്നത്​. കിഴക്കൻ തീരത്ത്​ റാസൽഖൈറിന്​ സമീപം 12 ദശലക്ഷം ചതുരശ്ര മീറ്ററിലാണ്​ പദ്ധതി. പ്രതിവർഷം നാലു ഒാഫ്​ ഷോർ റിഗ്ഗുകൾ, 40 ചരക്കുകപ്പലുകൾ, മൂന്നു വൻകിട ക്രൂഡ്​ കാരിയറുകൾ എന്നിവ ഇവിടെ നിർമിക്കാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നു. ഒപ്പം 260 സമുദ്രയാനങ്ങളുടെ അറ്റകുറ്റപ്പണിയും നടത്താനാകും. 2019 ൽ ആദ്യഘട്ടം പണി പൂർത്തിയാക്കി 2022 ഒാടെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനാണ്​ ആലോചിക്കുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsship production
News Summary - ship production
Next Story