കഥ ശിൽപശാല സംഘടിപ്പിച്ചു
text_fieldsജിദ്ദ: കഥ എഴുത്തിന് കുറുക്കുവഴികളില്ലെന്നും രചനകൾ ജീവിതഗന്ധിയും കാലാതിവർത്തിയും ആകണമെന്നും കഥാകൃത്ത് അബു ഇരിങ്ങാട്ടിരി. അക്ഷരം വായനാവേദി ഒരുക്കിയ കഥ ശിൽപശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ സലാം ഒളവട്ടൂർ, വേങ്ങര നാസർ, മുഹമ്മദ് ശിഹാബ്, എ.കെ സൈതലവി, മുസ്തഫ വേങ്ങര, ഹംസ എലാന്തി, അരുവി മോങ്ങം, അബ്്ദുല്ല മുക്കണ്ണി, വി.കെ ഷമീം, കെ.എം അബ്്ദുറഹ്്മാൻ, ഷാജു അത്താണിക്കൽ, രാഗേഷ്, ഹാശിം ത്വാഹ, സൈനുൽ ആബിദ്, ബിഷാറ ഇസ്മായീൽ എന്നിവർ സംസാരിച്ചു.
ശറഫിയ്യ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ കോഒാഡിനേറ്റർ ശിഹാബ് കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത കഥക്കുള്ള ഉപഹാരം അബു ഇരിങ്ങാട്ടിരി അബ്്ദുല്ല മുക്കണ്ണിക്ക് സമ്മാനിച്ചു. ശേഷം നടന്ന കഥ അരങ്ങിൽ ദസ്തഗീർ പാലക്കാഴി, സലാം ഒളവട്ടൂർ, അബ്്ദുല്ല മുക്കണ്ണി, ഹംസ എലാന്തി, മുസ്തഫ വേങ്ങര, ശിഹാബ് കരുവാരകുണ്ട്, മുഹമ്മദ് ശിഹാബ്, എ.കെ. സൈതലവി എന്നിവർ സ്വന്തം കഥ അവതരിപ്പിച്ചു.
ഷമീം വി.കെ നന്ദി പറഞ്ഞു. അബ്്ദുസ്സലാം, സി, സൈനുൽ ആബിദ്, ഹംസ എലാന്തി, ജാബിർ അബ്്ദുൽഖാദിർ എന്നിവർ നേതൃത്വംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
