നാസർ എടവനക്കാടിനെ ശിഹാബ് തങ്ങൾ റിലീഫ് സെൽ ആദരിച്ചു
text_fieldsകെ.എം.സി.സി സൗദി സെക്രട്ടറി നാസർ എടവനക്കാടിനെ ആലുവ വെസ്റ്റ് വെളിയത്തുനാട് ശിഹാബ് തങ്ങൾ റിലീഫ് സെൽ ആദരിച്ചപ്പോൾ
ആലുവ: മൂന്ന് പതിറ്റാണ്ടിലേറെ കാലമായി ജിദ്ദയിൽ സമൂഹിക, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും കെ.എം.സി.സി സൗദി ദേശീയ കമ്മിറ്റി സെക്രട്ടറിയുമായ നാസർ എടവനക്കാടിനെ ആലുവ വെസ്റ്റ് വെളിയത്ത് നാട് ശിഹാബ് തങ്ങൾ റിലീഫ് സെൽ ആദരിച്ചു. കമ്മിറ്റിയുടെ സ്നേഹാദരം മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.
മുസ് ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ, ട്രഷറർ പി.എ. അഹമ്മദ് കബീർ, റിയാദ് എറണാകുളം ജില്ലാ കെ.എം.സി.സി ചെയർമാൻ ജലീൽ കരിക്കന, സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവ, കളമശ്ശേരി മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് അഷറഫ്, ജനറൽ സെക്രട്ടറി അബ്ദുൽ റഹീം, ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭാരവാഹികളായ കെ.എം ജാഫർ, വി.കെ അബ്ദുൽ അസീസ്, മുഹമ്മദ് കാസിം, വെളിയത്തുനാട് മുസ് ലിം ജമാഅത്ത് ചീഫ് ഇമാം ഇസ്മയിൽ അൽഹസനി, ശാനിഫ് അലി, അബ്ദുല്ല ഇസ്ലാമിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

