ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി അൽഖോബാർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ജ്വലന നക്ഷത്രങ്ങൾ’ പരിപാടിയിൽ സാജിദ് ആറാട്ടുപുഴ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു
അൽഖോബാർ: കേരളത്തിലെ സാമൂഹിക സൗഹാർദം തകരാതിരിക്കാൻ ജാഗ്രതയോടെ കാവൽ നിന്ന രാഷ്ട്രീയ നേതാവായിരുന്നു പാണക്കാട് ശിഹാബ് തങ്ങളെന്ന് കെ.എം.സി.സി അൽഖോബാർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങളുടെ 13ാമത് ഓർമ ദിനവുമായി ബന്ധപ്പെട്ട് റഫ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ജ്വലന നക്ഷത്രങ്ങൾ' എന്ന പരിപാടിയിൽ ഭാഷാസമരത്തിൽ മരിച്ച മജീദ് റഹ്മാൻ, കുഞ്ഞിപ്പ എന്നിവരെയും അനുസ്മരിച്ചു. മൊയ്തുണ്ണി പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യകമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രീയ നേതാവായിരിക്കുമ്പോഴും അധികാര സോപാനങ്ങളിൽനിന്ന് മാറിനിൽക്കുകയും മലയാളത്തിന്റെ മതസൗഹാർദങ്ങൾ തകരാനിടയായ ഘട്ടത്തിലെല്ലാം വിദഗ്ദനായ ഒരു കപ്പിത്താനെപ്പോലെ അതിനെ കാത്തുവെക്കുകയും ചെയ്തു എന്നതാണ് ശിഹാബ് തങ്ങൾ ചെയ്ത ഏറ്റവും വലിയ സംഭാവനകളെന്ന് അദ്ദേഹം പറഞ്ഞു. സിജി ഇന്റർനാഷനൽ ചെയർമാൻ മജീദ് കൊടുവള്ളി ഭാഷാസമരത്തെ കുറിച്ച് സംസാരിച്ചു. ഇന്റർനാഷനൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മജീദ് കൊടുവള്ളിയെ ചടങ്ങിൽ ആദരിച്ചു. സുലൈമാൻ കൂലേരി, മുജീബ് ഉപ്പട എന്നിവർ സംസാരിച്ചു. ഇസ്മാഈൽ പുള്ളാട്ട് സ്വാഗതവും ഒ.പി. ഹബീബ് നന്ദിയും പറഞ്ഞു. നാസർ ദാരിമി ഖിറഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

