ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി വാകേരി ജിദ്ദ ചാപ്റ്റർ ഭാരവാഹികൾ
text_fieldsറസാഖ് അണക്കായി, ശിഹാബ് പേരാൽ, നാസർ നായിക്കട്ടി, അഷ്റഫ് തലപ്പുഴ
ജിദ്ദ: ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. സ്ഥാപന പ്രിൻസിപ്പൽ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡന്റ് ശിഹാബ് പേരാൽ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് വയനാട് ജില്ല ജനറൽ സെക്രട്ടറി നാസർ മൗലവി മുഖ്യപ്രഭാഷണം നടത്തി. റസാഖ് അണക്കായി, ശിഹാബ്തോട്ടോളി, സൈതലവി ഹാജി വാകേരി, നൗഷാദ് നെല്ലിയമ്പം, ഹർഷൽ പഞ്ചാര, അബ്ദുള്ള മൗലവി കുപ്പാടിത്തറ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാസർ നായിക്കട്ടി സ്വാഗതവും നിഷാബ് പഴൂർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ഭാരവാഹികൾ: റസാക്ക് അണക്കായി (ചെയർ.), അബ്ദുള്ള മൗലവി കുപ്പാടിത്തറ (വൈസ് ചെയർ.), ശിഹാബ് പേരാൽ (പ്രസി.), ശിഹാബ് തോട്ടോളി, ഉസ്മാൻ പട്ടാണിക്കൂപ്പ്, ഹർഷൽ പഞ്ചാര, നിഷാബ് പഴൂർ, ബാപ്പുട്ടി (ബീരാൻ) കൽപറ്റ, അഷ്റഫ് കബളക്കാട് (വൈസ് പ്രസി.), നാസർ നായിക്കട്ടി (ജന. സെക്ര.), അഷ്റഫ് വാകേരി, നിസാർ വെങ്ങപ്പള്ളി, അഷ്റഫ് കല്ലിടുമ്പൻ വേങ്ങൂർ, മൊയ്തു കുമ്പളാട്, ഷമീർ മടക്കിമല, ജംഷീർ മലവയൽ (ജോ. സെക്ര.), അഷ്റഫ് തലപ്പുഴ (ട്രഷറർ).

