Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​മ​കാ​ലീ​ന...

സ​മ​കാ​ലീ​ന സം​ഭ​വ​ങ്ങ​ളി​ൽ ശി​ഹാ​ബ് ത​ങ്ങ​ളെ മാ​തൃ​ക​യാ​ക്ക​ണം -കെ.​എം.​സി.​സി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

text_fields
bookmark_border
kmcc central committee
cancel
camera_alt

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ൽ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ സം​സാ​രി​ക്കു​ന്നു

ദ​മ്മാം: സ​മ​കാ​ലീ​ന സം​ഭ​വ​ങ്ങ​ളി​ൽ പാ​ണ​ക്കാ​ട്​ ശി​ഹാ​ബ്​ ത​ങ്ങ​ളെ​യാ​ണ് മാ​തൃ​ക​യാ​ക്കേ​ണ്ട​തെ​ന്ന് കെ.​എം.​സി.​സി ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ‘ഓ​ർ​മ​ക​ളി​ൽ മാ​യാ​തെ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ അ​നു​സ്മ​ര​ണ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ത​െൻറ ജീ​വി​ത​വും നി​ല​പാ​ടു​ക​ളും കൊ​ണ്ട്​ സ​മൂ​ഹ​ത്തി​ന്​ ഒ​രു​പാ​ട് വ​സ​ന്ത​ങ്ങ​ൾ സ​മ്മാ​നി​ച്ച മ​ഹ​ൽ വ്യ​ക്തി​യാ​യി​രു​ന്നു ശി​ഹാ​ബ്​ ത​ങ്ങ​ളെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​സു​ര​കാ​ല​ത്ത്​ ശി​ഹാ​ബ്​ ത​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച നി​ല​പാ​ടു​ക​ൾ​ക്ക്​ ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്നും അ​ത്​ മാ​തൃ​ക​യാ​ക്ക​ലാ​ണ്​ അ​ദ്ദേ​ഹ​ത്തി​​ന്റെ ഓ​ർ​മ​ക​ളെ ദീ​പ്ത​മാ​ക്കാ​ൻ പ​ര്യാ​പ്ത​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദ​മ്മാം കെ.​എം.​സി.​സി ഓ​ഫീ​സി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റ​ഊ​ഫ് ചാ​വ​ക്കാ​ട്​ ശി​ഹാ​ബ്​ ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗാ​നം ആ​ല​പി​ച്ചു.

ഫൈ​സ​ൽ ഇ​രി​ക്കൂ​ർ സം​സാ​രി​ച്ചു. ജൗ​ഹ​ർ കു​നി​യി​ൽ, നാ​സ​ർ ചാ​ലി​യം, ഷ​റ​ഫു വ​യ​നാ​ട്, ശ​രീ​ഫ് പാ​റ​പ്പു​റ​ത്ത്, അ​റ​ഫാ​ത് ഷം​നാ​ട് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം മു​യ്യം, അ​ഫ്‌​സ​ൽ വ​ട​ക്കേ​ക്കാ​ട്, ഷി​ബി​ലി ആ​ലി​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ബ്​​ദു​റ​ഹ്​​മാ​ൻ പൊ​ന്മു​ണ്ടം ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് കൊ​ള​ത്തൂ​ർ സ്വാ​ഗ​ത​വും മ​ഹ​മൂ​ദ് പൂ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccshihabMemorial Conference
News Summary - Shihab should set role model in contemporary events - KMCC Memorial Conference
Next Story