ശിഹാബ് പൊയ്ത്തുംകടവിനും പ്രതാപൻ തായാട്ടിനും സ്വീകരണം നൽകി
text_fieldsറിയാദ്: അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാൻ എത്തിയ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശിഹാബുദ്ദിൻ പൊയ്ത്തുംകടവിനും ഹരിതം ബുക്സ് എം.ഡി പ്രതാപൻ തായാട്ടിനും പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ അധ്യക്ഷത വഹിച്ചു. റിയാസ് അബ്ദുല്ല ആമുഖ പ്രഭാഷണം നടത്തി.
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ കുലുങ്ങാതെ പിടിച്ചുനിർത്തുന്നതെന്നും എന്നാൽ മാറിമാറി വരുന്ന സർക്കാറുകൾ ഇതിനൊരു അംഗീകാരമോ പരിഗണനയോ നൽകുന്നില്ലെന്നും ശിഹാബുദ്ദീ പൊയ്ത്തുംകടവ് പറഞ്ഞു.
ശിഹാബുദ്ദീനെ പ്രെഡിൻ അലക്സ് ആദരിച്ചു. ഉപദേശക സമിതി അംഗം ജലീൽ ആലപ്പുഴ പ്രതാപൻ തായാട്ടിനെ ആദരിച്ചു.
വി.ജെ. നസ്റുദ്ദീൻ, നിഖില സമീർ, സലിം വാലില്ലാപ്പുഴ, ബഷീർ കോട്ടയം, ഷരീക്ക് തൈക്കണ്ടി, ജോൺസൺ മാർക്കോസ്, മുജീബ് കായംകുളം, കെ.ജെ. അബ്ദുൽ റഷീദ്, ബിനു കെ. തോമസ്, സഫീർ തലാപ്പിൽ, നാസർ പൂവാർ, റഫീഖ് വെട്ടിയാർ, ലത്തീഫ് ശൂരനാട്, സുറാബ്, സമീർ കാസിം കോയ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ പ്രെഡിൻ അലക്സ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

