Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷി​ഫ മ​ല​യാ​ളി സ​മാ​ജം...

ഷി​ഫ മ​ല​യാ​ളി സ​മാ​ജം അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
ഷി​ഫ മ​ല​യാ​ളി സ​മാ​ജം അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
cancel
camera_alt

ഷി​ഫ മ​ല​യാ​ളി സ​മാ​ജം അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ

Listen to this Article

റി​യാ​ദ്: ശി​ഫ സ​നാ​ഇ​യ്യ​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ വ​ർ​ക്ക്ഷോ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ത്താ​ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഷി​ഫ മ​ല​യാ​ളി സ​മാ​ജം 19-ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

2026 വ​ർ​ഷ​ത്തെ മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം സ​ഫ സ്പോ​ഞ്ച് ക​മ്പ​നി മാ​നേ​ജ​ർ ജി​തി​ൻ മാ​ത്ത​ന് ന​ൽ​കി സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് പോ​ത്ത​ൻ നി​ർ​വ​ഹി​ച്ചു.​ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി അം​ഗ​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​മാ​ജം ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​വി​ൽ 10 വ്യ​ത്യ​സ്ത സ​ഹാ​യ പ​ദ്ധ​തി​ക​ൾ സം​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ, അം​ഗ​ങ്ങ​ളു​ടെ പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ സ​ഹാ​യം, പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന 58 വ​യ​സ്​ തി​ക​ഞ്ഞ​വ​ർ​ക്ക് പെ​ൻ​ഷ​ൻ പ​ദ്ധ​തി, ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യു​ള്ള ‘ത​ണ​ൽ ഭ​വ​ന പ​ദ്ധ​തി’, വി​ടു​ത​ൽ സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക​ളാ​ണ്​ അ​വ.​റി​യാ​ദ്​ ശി​ഫ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മാ​ജം സെ​ക്ര​ട്ട​റി ഷ​ജീ​ർ ക​ല്ല​മ്പ​ലം, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സാ​ബു പ​ത്ത​ടി, അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ന്തോ​ഷ് തി​രു​വ​ല്ല, ര​തീ​ഷ് നാ​രാ​യ​ണ​ൻ, മോ​ഹ​ന​ൻ ക​ണ്ണൂ​ർ, ബി​നീ​ഷ് തി​രു​വ​ല്ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ശി​ഫ മേ​ഖ​ല​യി​ലു​ള്ള മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളും സ​മാ​ജ​ത്തി​ൽ അം​ഗ​ത്വ​മെ​ടു​ത്ത് സം​ഘ​ട​ന​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് മ​ധു വ​ർ​ക്ക​ല അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsMembership CampaignShifa Malayali Society
News Summary - Shifa Malayali Society membership campaign begins
Next Story