ശിഫ മലയാളി സമാജം - ഇസ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് മേയ് ഒമ്പതിന്
text_fieldsമെഡിക്കൽ ക്യാമ്പ് സംബന്ധിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിനു ശേഷം ശിഫ മലയാളി സമാജം ഭാരവാഹികളും ഇസ്മ മെഡിക്കൽ സെന്റർ മാനേജ്മെന്റ് പ്രതിനിധികളും
റിയാദ്: ശിഫ മലയാളി സമാജം വർക്ക്ഷോപ് തൊഴിലാളികൾക്കായി ഇസ്മ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ ആരോഗ്യ പരിരക്ഷ ക്യാമ്പ് സംഘടിപ്പിക്കുന്നു.മേയ് ഒമ്പതിന് (വെള്ളിയാഴ്ച) രാവിലെ ആറ് മുതൽ ഇസ്മ മെഡിക്കൽ സെന്ററിൽ നടക്കുന്ന ക്യാമ്പിൽ 10 തരം ലാബ് ടെസ്റ്റുകളും നാല് ഡോക്ടർമാരുടെ പരിശോധനയും ഒരുക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷം ഇസ്മ കെയർ പ്ലസ് കാർഡും പരിശോധനകൾക്ക് 50 ശതമാനം ഡിസ്കൗണ്ടും നൽകും. ഇത് സംബന്ധിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിൽ സെന്റർ മാനേജിങ് ഡയറക്ടർ വി.എം. അഷ്റഫും ബിസ്നസ് ഡെവലപ്പിങ്ങ് മാനേജർ സി.കെ. ഫാഹിദും സമാജം ഭാരവാഹികളായ ഫിറോസ് പോത്തൻകോട്, സാബു പത്തടി, മധുവർക്കല, ബിജു മടത്തറ, രതീഷ് നാരായണൻ, ബാബു കണ്ണോത്ത് എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷന് രതീഷ് (0569442138), പ്രകാശ് ബാബു (0507093317) എന്നിവരെ ബന്ധപ്പെടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

