Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശി​ഫ മ​ല​യാ​ളി സ​മാ​ജം...

ശി​ഫ മ​ല​യാ​ളി സ​മാ​ജം ഫൗ​ണ്ടേ​ഴ്സ് മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
ശി​ഫ മ​ല​യാ​ളി സ​മാ​ജം ഫൗ​ണ്ടേ​ഴ്സ് മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

ശി​ഫ മ​ല​യാ​ളി സ​മാ​ജം ഫൗ​ണ്ടേ​ഴ്സ്, ശു​മൈ​സി അ​ൽ​അ​ബീ​ർ ക്ലി​നി​ക്കു​മാ​യി ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​െൻറ സം​ഘാ​ട​ക​ർ 

റി​യാ​ദ്: കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കി​ട​യി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മേ​കാ​നാ​യി ശി​ഫ മ​ല​യാ​ളി സ​മാ​ജം ഫൗ​ണ്ടേ​ഴ്‌​സും ശു​മൈ​സി അ​ൽ​അ​ബീ​ർ ക്ലി​നി​ക്കും ചേ​ർ​ന്ന്​ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഡോ. ​ആ​മി​ന സെ​റി​ൻ ക്യാ​മ്പ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ൽ​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ കൃ​ത്യ​മാ​യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ന​ട​ത്താ​തെ മാ​റി​നി​ൽ​ക്കേ​ണ്ടി​വ​ന്ന സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് ആ​ശ്വാ​സ​മാ​യെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

രാ​വി​ലെ ഏ​ഴി​ന്​ ആ​രം​ഭി​ച്ച ക്യാ​മ്പി​ൽ മു​ന്നോ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു ന​ട​ന്ന ക്യാ​മ്പി​ൽ സൗ​ജ​ന്യ ഡ​യ​ബ​റ്റി​ക്, ബ്ല​ഡ് പ്ര​ഷ​ർ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി. പു​റ​മെ വി​ദ​ഗ്ദ്ധ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു, ആ​രോ​ഗ്യ പ്ര​ശ്നം ഉ​ള്ള​വ​ർ​ക്ക്​ മ​രു​ന്നു​ക​ളും ലാ​ബ്​ ടെ​സ്​​റ്റു​ക​ളും നി​ർ​ദേ​ശി​ച്ചു ന​ൽ​കി. തു​ട​ർ ചി​കി​ത്സ​ക്കു​ള്ള ഡി​സ്‌​കൗ​ണ്ട് കാ​ർ​ഡ്​ വി​ത​ര​ണം ചെ​യ്​​തു. ഡോ. ​ബാ​ല​ച​ന്ദ്ര​ൻ, ഡോ. ​മു​ഹ​മ്മ​ദ് ഷാ​ഫി, ന​ഴ്സു​മാ​രാ​യ സോ​ണ ഡേ​വി​ഡ്, ജോ​ബി, ക്ലി​നി​ക്​ മാ​നേ​ജ​ർ ജോ​സ് പീ​റ്റ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി ബാ​ബു കൊ​ടു​ങ്ങ​ല്ലൂ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​വ​ലോ​ക​നം ന​ട​ത്തി. ഡോ. ​ബാ​ല​ച​ന്ദ്ര​ൻ വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി. രോ​ഗം വ​ന്ന്​ ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ൾ രോ​ഗം വ​രാ​തെ നോ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷാ​ന​വാ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷി​ബു നി​ല​മേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shifa Malayali SocietyFounders Medical Camp
Next Story