ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നൽകി
text_fieldsരാജസ്ഥാൻ ചലച്ചിത്രമേളയിൽ നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ ഷാജു വാലപ്പന് ഷിഫ മലയാളി സമാജം വരവേൽപ് നൽകിയപ്പോൾ
റിയാദ്: രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന്റെയും മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ പ്രവാസി വ്യവസായി ഷാജു വാലപ്പന് റിയാദിൽ സ്വീകരണം നൽകി. ദീർഘകാലമായി റിയാദിൽ വ്യവസായിയും ഷിഫ മലയാളി സമാജം രക്ഷാധികാരിയുമായ അദ്ദേഹത്തിന് സമാജം പ്രവർത്തകരുടെ നേതൃത്വത്തിൽ റിയാദ് ഇൻറർനാഷനൽ എയർപോർട്ടിലാണ് വരവേൽപ്പ് ഒരുക്കിയത്.
സിനിമ നിർമാണ രംഗത്തെ വിജയങ്ങൾക്ക് പിന്നാലെ സംവിധാന മേഖലയിലേക്ക് ചുവടുവെച്ച ഷാജു വാലപ്പൻ, തന്റെ ആദ്യ ചിത്രമായ ‘നിഴൽ വ്യാപാരികളിലൂടെ’യാണ് ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. ചടങ്ങിൽ ഫിറോസ് പോത്തൻകോട്, സന്തോഷ് തിരുവല്ല, സാബു പത്തടി, രതീഷ് നാരായണൻ, ബാബു കണ്ണോത്ത്, പ്രകാശ് ബാബു വടകര, ബിജു മടത്തറ, അലവിക്കുട്ടി, ജിയോ ഷാജി, ജോയിൽ, ഗോപി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

