ഷിഫ മലയാളി സമാജം ചികിത്സസഹായം നൽകി
text_fieldsഷിഫ മലയാളി സമാജം ചികിത്സസഹായം ഭാരവാഹികൾ കൈമാറുന്നു
റിയാദ്: ഷിഫ മലയാളി സമാജം ചികിത്സ സഹായം നൽകി. ഷിഫ സനാഇയ്യയിൽ ജോലിക്കിടയിലുണ്ടായ അപകടത്തിൽ കാലിന് പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന സമാജം അംഗങ്ങളായ തിരുവനന്തപുരം സ്വദേശി കമലനും നട്ടെല്ലിലെ പരിക്കുമൂലം തുടർചികിത്സക്കായി നാട്ടിലേക്കു പോയ കൊല്ലം കൊട്ടാരക്കര സ്വദേശി മിഥുനുമാണ് സഹായം നൽകിയത്. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പ്രസിഡൻറ് ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചു. ഷജീർ കല്ലമ്പലം, രക്ഷാധികാരികളായ സാബു പത്തടി, മോഹനൻ കരുവാറ്റ, മധു വർക്കല, വർഗീസ് ആളൂക്കാരൻ, സന്തോഷ് തിരുവല്ല, രതീഷ് നാരായണൻ, ബിജു മടത്തറ, ബാബു കണ്ണോത്ത്, സലീഷ്, ബിനിഷ്, റഹീം പറക്കോട്, സത്താർ, സൂരജ് ചാത്തന്നൂർ, മോഹനൻ കണ്ണൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

