ഷിഫ മലയാളി സമാജം അംഗത്വ കാർഡ് വിതരണം
text_fieldsഷിഫ മലയാളി സമാജം അംഗത്വ കാർഡ് വിതരണം രതീഷ് നാരായണൻ ഉമർ പട്ടാമ്പിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഷിഫ മലയാളി സമാജം അംഗത്വ കാർഡ് വിതരണവും പുതുവർഷ കലണ്ടർ പ്രകാശനവും സംഘടിപ്പിച്ചു. റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സാബു പത്തടി അധ്യക്ഷത വഹിച്ചു. അറബ്കോ മാനേജർ രാമചന്ദ്രൻ പുതുവർഷ കലണ്ടർ അലി ഷൊർണൂരിന് കൈമാറി പ്രകാശനം ചെയ്തു.
അംഗത്വ കാർഡ് രതീഷ് നാരായണൻ ഉമർ പട്ടാമ്പിക്ക് നൽകി വിതരണോദ്ഘാടനം നടത്തി. രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ, മുരളി അരീക്കോട്, മോഹനൻ കരുവാറ്റ, വൈസ് പ്രസിഡൻറ് ഫിറോസ് പോത്തൻകോട്, ജോയൻറ് സെക്രട്ടറി ബിജു മടത്തറ, ജീവകാരുണ്യ കൺവീനർ മുജീബ് കായംകുളം, ബാബു കണ്ണോത്ത്, സലീഷ്, വിജയൻ ഓച്ചിറ, സന്തോഷ് തിരുവല്ല, ഹംസ മക്കസ്റ്റോർ, രജീഷ്, സി.എസ്. ബിജു, അനിൽ, ദിലീപ് പൊൻകുന്നം, ഹനീഫ കൂട്ടായി, പ്രഹ്ലാദൻ, മുകേഷ്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രകാശ് വടകര സ്വാഗതവും ട്രഷറർ വർഗീസ് ആളുക്കാരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

