ഷിഫ മലയാളി സമാജം-ഇസ്മ മെഡിക്കൽ സെന്റർ ആരോഗ്യ പരിരക്ഷ ക്യാമ്പ്
text_fieldsഷിഫ മലയാളി സമാജവും ഇസ്മ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തിയ ആരോഗ്യ പരിരക്ഷ ക്യാമ്പിൽ പങ്കെടുത്തവരും സംഘാടകരും
റിയാദ്: ഷിഫ മലയാളി സമാജവും ഇസ്മ മെഡിക്കൽ സെന്ററും ചേർന്ന് ആരോഗ്യ പരിരക്ഷ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് ഷിഫ സനാഇയ്യയിലെ നൂറുകണക്കിന് മലയാളി വർക്ക് ഷോപ്പ് തൊഴിലാളികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമാജം അംഗങ്ങളായ തൊഴിലാളികൾ പരമാവധി ക്യാമ്പ് ഉപകാരപ്പെടുത്തി. രാവിലെ ഏഴു മുതൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് വൈകീട്ട് നാലു വരെ നീണ്ടുനിന്നു. 10 തരം ബ്ലഡ് ടെസ്റ്റുകളും ജനറൽ മെഡിസിൻ, കണ്ണുരോഗ വിദഗ്ധൻ, ദന്തരോഗ വിദഗ്ധൻ എന്നിവരുടെ വിശദമായ പരിശോധനയും എക്സ്-റേ, സ്കാനിങ് ഉൾപ്പെടെ വിവിധ ആരോഗ്യ സേവനങ്ങളാണ് ഇസ്മ മെഡിക്കൽ സെന്റർ ഒരുക്കിയത്.
ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ പ്രസിഡന്റ് ഫിറോസ് പോത്തൻകോട് അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഇസ്മ മെഡിക്കൽ ഗ്രൂപ് എം.ഡി വി.എം. അഷ്റഫ് ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർചികിത്സകൾക്കായി 50 ശതമാനം ഡിസ്കൗണ്ട് നൽകുമെന്ന് അറിയിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം കൺവീനർ ഷിബു ഉസ്മാൻ, ബുനിയൻ കമ്പനി എം.ഡി ഇബ്രാഹിംകുട്ടി, ഫാഹിദ് ഹസൻ, സാബു പത്തടി, മധു വർക്കല, പ്രകാശ് ബാബു വടകര, രതീഷ് നാരായണൻ, ഹനീഫ കൂട്ടായി, ഉമർ അമാനത്ത്, ബാബു കണ്ണോത്ത്, സന്തോഷ് തിരുവല്ല എന്നിവർ സംസാരിച്ചു.
സെക്രട്ടറി സജീർ കല്ലമ്പലം സ്വാഗതം പറഞ്ഞു. ഡോ. അഫ്സൽ അബ്ദുൽ അസീസ്, ഡോ. സുമി തങ്കച്ചൻ, ഡോ. അശ്വിനി മോഹൻ, ഡോ. അസ്മ ഷെറിൻ, ഡോ. മെഹ്വിഷ് ആസിഫ്, ഡോ. നമീറ സലീം, പാരാമെഡിക്കൽ സ്റ്റാഫുകളായ അനഘ, അതുല്യ, ആര്യ, സിജി, റായ്ൻലി, വിദ്യ, സൗമ്യ, റീമ, ഫാത്തിമ, ഉമ്മുൽ സൽമ, അർഷാദ്, ഫിദ, സജ്ന, അബീർ, സൈഹാത്തി, ഡോ. ഫാഹിദ് ഹസൻ, ജമാൽ അമൽ, ജാഫർ സാദത്ത്, കമറുദ്ദീൻ, സാബിറ, റഫീഖ് പന്നിയങ്കര എന്നിവർ മെഡിക്കൽ പരിശോധനകൾക്ക് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്തവർക്ക് വാഹന സൗകര്യവും ഭക്ഷണവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഷിഫ മലയാളി സമാജം ഒരുക്കി. ക്യാമ്പിന് സമാജം പ്രവർത്തകരായ രജീഷ് ആറളം, സുനിൽ പൂവത്തിങ്കൽ, മോഹനൻ കണ്ണൂർ, വഹാബ്, ബിനീഷ്, സി.എസ്. ബിജു, അനിൽ കണ്ണൂർ, ലിജോ ജോയ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ വർഗീസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

