ശിഫ മലയാളി സമാജം 'കേരളോത്സവം 2022' അരങ്ങേറി
text_fieldsറിയാദിൽ അരങ്ങേറിയ ശിഫ മലയാളി സമാജം ‘കേരളോത്സവം’
റിയാദ്: ശിഫ മലയാളി സമാജം പതിനഞ്ചാമത് വാർഷിക ആഘോഷം 'കേരളോത്സവം 2022' അരങ്ങേറി. റിയാദ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ സിനിമ നടൻ കലാഭവൻ പ്രജോദ്, റിയാലിറ്റി ഷോ ഫെയിം വിവേകാനന്ദൻ, മാലിനി നായർ എന്നിവർ നയിച്ച സംഗീതനിശ മുഖ്യ ആകർഷണമായി. സമാജം കഴിഞ്ഞ 15 വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മൂന്നരക്കോടി രൂപ ചെലവഴിച്ചതായും ഭവനരഹിതരായ മൂന്ന് അംഗങ്ങൾക്ക് തണൽ ഭവനപദ്ധതിയിലൂടെ വീടുകൾ നിർമിച്ചു നൽകിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കി.
മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് ലക്ഷങ്ങളുടെ സഹായവും പെൻഷൻ പദ്ധതി, വിവാഹ ധനസഹായം, കേരളോത്സവം, അപകടമോ രോഗമോ മൂലം പ്രയാസപ്പെടുന്ന അംഗങ്ങൾക്ക് വിടുതൽ സഹായം എന്നിവയും നൽകുന്നു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സത്താർ കായംകുളം സംസാരിച്ചു. കൺവീനർ അശോകൻ ചാത്തന്നൂർ ആമുഖപ്രസംഗം നിർവഹിച്ചു. സജിൻ നിഷാൻ അവതാരകനായി. വി.ജെ. നസറുദ്ദീൻ, ഷംനാദ് കരുനാഗപ്പള്ളി, ജലീൽ ആലപ്പുഴ, ഷിബു ഉസ്മാൻ, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, കബീർ പട്ടാമ്പി, പുഷ്പരാജ്, നവാസ് വെള്ളിമാട്കുന്ന്, നാസർ ലെയ്സ്, മുസ്തഫ നെസ്റ്റോ, ഷാജഹാൻ ചാവക്കാട്, സുധീർ കുമ്മിൾ, ജോൺസൺ, റഫീഖ് ഹസൻ, വിജയൻ നെയ്യാറ്റിൻകര, വല്ലി ജോസ്, അലക്സ് കൊട്ടാരക്കര, റാഫി പാങ്ങോട്, ഗഫൂർ കൊയിലാണ്ടി, സലാം പെരുമ്പാവൂർ, ഷാജി മഠത്തിൽ, ക്ലീറ്റസ്, ജബ്ബാർ പൂവാർ എന്നിവർ പങ്കെടുത്തു.
രക്ഷാധികാരികളായ മോഹനൻ കരുവാറ്റ, ഉമർ അമാനത്ത്, മുരളി അരീക്കോട്, ജീവകാരുണ്യ കൺവീനർ മുജീബ് കായംകുളം, വൈസ് പ്രസിഡന്റുമാരായ ഫിറോസ് പോത്തൻകോട്, രതീഷ് നാരായണൻ, ജോ. സെക്രട്ടറിമാരായ പ്രകാശ് വടകര, ബിജു മടത്തറ, വിജയൻ ഓച്ചിറ, ജോ.ട്രഷറർ ബാബു കണ്ണോത്ത്, സലീഷ് കൊടുങ്ങല്ലൂർ, എക്സി. അംഗങ്ങളായ ഹംസ മക്കാ സ്റ്റോർ, ഷജീർ കല്ലമ്പലം, മണി ആറ്റിങ്ങൽ, കുഞ്ഞമ്മദ്, ഉമർ പട്ടാമ്പി, ഹനീഫ കൂട്ടായി, സി.എസ്. ബിജു, അജയൻ, അഫ്സൽ, അനിൽ വിശ്വംഭരൻ, രജീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി മധു വർക്കല സ്വാഗതവും ട്രഷറർ വർഗീസ് ആളുക്കാരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

