ശിഫ മലയാളി സമാജം ഫൗണ്ടേഴ്സിന് പുതിയ ഭരണസമിതി നിലവിൽ വന്നു
text_fieldsറിയാദ്: ശിഫ മലയാളി സമാജം ഫൗണ്ടേഴ്സിെൻറ പുതിയ ഭരണസമിതി ചുമതലയേറ്റു. ശിഫ സനാഇയ്യയിലെ റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സനൽകുമാർ ഹരിപ്പാട് (പ്രസി.), ഷിബു നിലമേൽ (സെക്ര.), സുധി കൊടുങ്ങല്ലൂർ (ട്രഷ.) എന്നിവരാണ് മുഖ്യ ഭാരവാഹികൾ. നാസർ നഷ്കോ, ബാബു കൊടുങ്ങല്ലൂർ, അശോകൻ പാനൂർ, സുനിൽ ഓച്ചിറ, പ്രദീപ്, നൗഷാദ് കൊട്ടിയം (രക്ഷാധികാരികൾ), രാജു നാലുപാറയിൽ, സുരേഷ് ചാവക്കാട്, ദിലീഷ് ജനാർദനൻ (വൈസ് പ്രസി.), റിജേഷ് ബാബു, ഷാനവാസ്, ജോർജ് (ജോ. സെക്ര.), അഫ്സൽ ചിതറ (ജോ. ട്രഷ.), ജിതിൻ മാത്തൻ (ജീവകാരുണ്യ കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. തണൽ ഭവന പദ്ധതി ചെയർമാനായി ബാബു കൊടുങ്ങല്ലൂർ, കൺവീനറായി കെ.പി. ഷാനവാസ്, ട്രഷററായി അനൂപിനെയും തെരഞ്ഞെടുത്തു. 35 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽ വന്നു. പൊതുയോഗത്തിൽ പ്രസിഡൻറ് സനൽകുമാർ അധ്യക്ഷത വഹിച്ചു. സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് വിശദമായ ചർച്ചയും അവലോകനവും നടത്തി.
കോവിഡ് പ്രതിസന്ധി കാരണം പ്രാവർത്തികമാക്കാൻ സാധിക്കാത്ത പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തു.
അംഗങ്ങൾക്ക് പെൻഷൻ നൽകാനുള്ള പ്രായം 60ൽനിന്ന് 55 ആയി കുറക്കാൻ യോഗം തീരുമാനിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങളെയും ഉൾപ്പെടുത്തി തുടങ്ങാൻ കഴിയുന്ന ബിസിനസ് സംരംഭങ്ങളെ കുറിച്ച് പഠിക്കാൻ കൺവീനർ ജിതിൻ മാത്തനെ ചുമതലപ്പെടുത്തി. അംഗങ്ങൾക്കുള്ള ചികിത്സ സഹായം, തണൽ ഭവന പദ്ധതി, മരണസഹായം, പെൻഷൻ പദ്ധതി, പ്രായാധിക്യവും രോഗവും മൂലം നാട്ടിൽ പോകേണ്ടി വരുന്ന അംഗങ്ങളുടെ വിടുതൽ സഹായം, എംബസി ഹെൽപ് ഡെസ്ക് എന്നിവയും പൂർവാധികം ശക്തിയോടെ തുടരാൻ തീരുമാനിച്ചു. ശിഫയിൽ മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനിച്ചു. ഷാനവാസ് സ്വാഗതവും ജോയൻറ് സെക്രട്ടറി ജോർജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

