Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​വി​ധ പ​ദ്ധ​തി​ക​ൾ...

വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ശി​ഫ മ​ല​യാ​ളി സ​മാ​ജം

text_fields
bookmark_border
വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ശി​ഫ മ​ല​യാ​ളി സ​മാ​ജം
cancel
camera_alt

ശി​ഫ മ​ല​യാ​ളി സ​മാ​ജം (ഫൗ​ണ്ടേ​ഴ്സ്) വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ന​ൽ​കു​മാ​ർ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: പ്ര​വാ​സി​ക​ൾ​ക്കു​ള്ള വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ശി​ഫ മ​ല​യാ​ളി സ​മാ​ജം (എ​സ്.​എം.​എ​സ്-​ഫൗ​ണ്ടേ​ഴ്സ്). റി​യാ​ദ്​ ശി​ഫ​യി​ലെ സ​മാ​ജം ഓ​ഫി​സി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ന​ൽ കു​മാ​റി‍െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഒ​രു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി. സെ​ക്ര​ട്ട​റി ജോ​മോ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ത​ണ​ൽ ഭ​വ​ന​പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ നി​ർ​മി​ക്കു​ന്ന നാ​ലാ​മ​ത്തെ വീ​ടി​‍െൻറ വാ​ർ​പ്പ്​ പൂ​ർ​ത്തി​യാ​യി. 55 വ​യ​സ്സ്​​ ക​ഴി​ഞ്ഞ്​ നാ​ട്ടി​ൽ പോ​യ മു​ൻ അം​ഗ​ങ്ങ​ൾ​ക്കും ര​ണ്ടു മാ​സ​ത്തി​ന്​ മു​മ്പ്​ നാ​ട്ടി​ലേ​ക്കു​ ജോ​ലി മ​തി​യാ​ക്കി പോ​യ​യാ​ൾ​ക്കും കൃ​ത്യ​മാ​യി മാ​സം​തോ​റും 1500 രൂ​പ വീ​തം പെ​ൻ​ഷ​ൻ ന​ൽ​കു​ന്നു.

ശി​ഫ​യി​ൽ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ അം​ഗ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​യും വി​മാ​ന ടി​ക്ക​റ്റും ചി​കി​ത്സ​യും ന​ൽ​കി. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ഓ​രോ വ​ർ​ക്ക്​​ഷോ​പ്പി​ലും ഭ​ക്ഷ​ണ​കി​റ്റു​ക​ൾ എ​ത്തി​ച്ചു. അ​സു​ഖം പി​ടി​പെ​ട്ട​വ​ർ​ക്കാ​യി മു​റി​ക​ൾ ത​യാ​റാ​ക്കി ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ച്ചു. സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പൊ​രു​തി​യ ആ​തു​ര​ചി​കി​ത്സ രം​ഗ​ത്തു​ള്ള​വ​രെ ആ​ദ​രി​ക്ക​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ശി​ഫ​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ അം​ഗ​ത്വ ഫീ​സാ​യി ന​ൽ​കി​യ തു​ക​യി​ൽ വ​ലി​യൊ​രു തു​ക ബാ​ക്കി​യാ​ക്കാ​നും ഭ​വ​ന​പ​ദ്ധ​തി​ക്ക്​ താ​ൽ​ക്കാ​ലി​ക വാ​യ്​​പ​യാ​യി ന​ൽ​കാ​നും ക​ഴി​ഞ്ഞു. മ​റ്റു ചി​കി​ത്സ, വി​വാ​ഹ​സ​ഹാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സ​ഹാ​യ​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷം സ​മാ​ജ​ത്തി​ന്​ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​പ്പോ​ഴ​ത്തെ ഭ​വ​ന പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നും അ​ടു​ത്ത ഭ​വ​ന​പ​ദ്ധ​തി​ക്കു​മാ​യി കൂ​പ്പ​ൺ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

കൂ​പ്പ​ൺ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​ വ​ലി​യ സ​മ്മാ​ന​ങ്ങ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ൽ​കും. പു​തു​വ​ർ​ഷ ക​ല​ണ്ട​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. പു​തു​വ​ർ​ഷം ആ​രം​ഭ​ത്തി​ൽ​ത​ന്നെ 'കേ​ര​ളോ​ത്സ​വം' ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എ.​പി. ഷാ​ന​വാ​സ് സ്വാ​ഗ​ത​വും ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shifa Malayali Society
News Summary - Shifa Malayalam Society by implementing various schemes
Next Story