Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശൈ​ഖു​ല്‍ ഇ​സ്‍ലാം...

ശൈ​ഖു​ല്‍ ഇ​സ്‍ലാം ഇ​ബ്‌​നു തൈ​മി​യ്യ സെൻറ​ര്‍ വാ​ര്‍ഷി​കം ഇ​ന്നും നാ​ളെ​യും

text_fields
bookmark_border
ശൈ​ഖു​ല്‍ ഇ​സ്‍ലാം ഇ​ബ്‌​നു തൈ​മി​യ്യ സെൻറ​ര്‍ വാ​ര്‍ഷി​കം ഇ​ന്നും നാ​ളെ​യും
cancel
Listen to this Article

ജി​ദ്ദ: ജി​ദ്ദ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ശൈ​ഖു​ല്‍ ഇ​സ്‍ലാം ഇ​ബ്‌​നു തൈ​മി​യ്യ സെ​ന്റ​ര്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ര്‍ഗാ​ത്മ​ക ക​ഴി​വു​ക​ള്‍ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്നും നാ​ളെ​യും (വ്യാ​ഴം, വെ​ള്ളി) ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​ന്ന് വൈ​കീ​ട്ട് ഏ​ഴ് മ​ണി​ക്ക് ഇ​സ്‍ലാ​ഹി സെ​ന്റ​ര്‍ സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്ബാ​സ് ചെ​മ്പ​ന്‍ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ന​ത്തെ പ​രി​പാ​ടി​ക​ൾ രാ​ത്രി 11 മ​ണി വ​രെ ഉ​ണ്ടാ​യി​രി​ക്കും.

തു​ട​ര്‍ന്ന് നാ​ളെ ഉ​ച്ച​ക്ക് മൂ​ന്ന് മ​ണി​ക്ക് തു​ട​ങ്ങി രാ​ത്രി 11-ഓ​ടെ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സീ​നി​യ​ര്‍, ജൂ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഗ്രീ​ന്‍, ബ്ലു, ​റെ​ഡ്, യെ​ല്ലോ എ​ന്നീ ഹൗ​സു​ക​ളി​ലാ​യി ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

ത​ജ് വീ​ദ്, ഹി​ഫ്‌​ള്, മ​ല​യാ​ള ഗാ​നം, അ​റ​ബി​ഗാ​നം, മ​ല​യാ​ള പ്ര​സം​ഗം, ഇം​ഗ്ലീ​ഷ് പ്ര​സം​ഗം, അ​റ​ബി സം​ഘ​ഗാ​നം, മ​ല​യാ​ള സം​ഘ​ഗാ​നം, കി​ഡ്സ് വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ ഒ​പ്പ​ന, അ​റ​ബി​ക് ന​ഷീ​ദ്, അ​ല്‍ഫി​ത്‌​റ കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​ക്ക് പു​റ​മെ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

പ​രി​പാ​ടി​ക​ള്‍ നേ​രി​ല്‍ വീ​ക്ഷി​ക്കാ​ന്‍ ജി​ദ്ദ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തെ കു​ടും​ബ​സ​മേ​തം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​ന്റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Sheikhul Islam Ibn Taymiyyah Center Anniversary Today and Tomorrow
Next Story