Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്ജിദുന്നബവി ഇമാമായി...

മസ്ജിദുന്നബവി ഇമാമായി ശൈഖ് സ്വാലിഹ് അൽ മഗാമസിയെ നിയമിച്ചു

text_fields
bookmark_border
മസ്ജിദുന്നബവി ഇമാമായി ശൈഖ് സ്വാലിഹ് അൽ മഗാമസിയെ നിയമിച്ചു
cancel
camera_alt

ശൈഖ് സ്വാലിഹ് ബിൻ അവാദ് അൽ മഗാമസി

മദീന: മസ്ജിദുന്നബവിയിലെ പുതിയ ഇമാമായി പ്രമുഖ പണ്ഡിതൻ ശൈഖ് സ്വാലിഹ് ബിൻ അവാദ് അൽ മഗാമസിയെ നിയമിച്ചുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സൗദിയിലെ സമകാലിക പണ്ഡിതന്മാരിൽ ശ്രദ്ധേയനായ അദ്ദേഹം, മദീനയുടെ മത-സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമാണ്.

മദീനയ്ക്കടുത്തുള്ള ബദർ ഗവർണറേറ്റിലെ വാദി അൽ സഫ്രയിലാണ്​ ജനനം. കിങ് അബ്​ദുൽ അസീസ് സർവകലാശാലയിൽ നിന്ന് അറബി ഭാഷയിലും ഇസ്‌ലാമിക പഠനത്തിലും ബിരുദം നേടി. അധ്യാപകനായാണ്​ ഔദ്യോഗിക ജീവിതത്തി​ന്റെ തുടക്കം. ഖുബാ മസ്ജിദിലെ ഖത്തീബും ഇമാമുമായി ദീർഘകാലം സേവനമനുഷ്ഠിച്ചു.

ഖുർആൻ വ്യാഖ്യാനം (തഫ്സീർ), ഇസ്‌ലാമിക ചരിത്രം, സാഹിത്യം എന്നീ മേഖലകളിലുള്ള ആഴത്തിലുള്ള അറിവാണ് ശൈഖ് മഗാമസിയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തി​ന്റെ പ്രഭാഷണ ശൈലിയും വിജ്ഞാനപ്രദമായ ക്ലാസുകളും അറബ് ലോകത്ത് വലിയ ജനപ്രീതി നേടിയിട്ടുണ്ട്. നിരവധി വിദ്യാഭ്യാസ പരിപാടികളിലൂടെയും റെക്കോഡ് ചെയ്യപ്പെട്ട മതപ്രഭാഷണങ്ങളിലൂടെയും അദ്ദേഹം ആഗോളതലത്തിൽ തന്നെ ശ്രദ്ധേയനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsIslamic scholarmasjid al nabawi
News Summary - Sheikh Saleh Al-Maghamasi appointed as Imam of Masjid Al-Nabawi
Next Story