Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇതിഹാസ ഓർമയായി ശൈഖ്​...

ഇതിഹാസ ഓർമയായി ശൈഖ്​ ഖലീഫ

text_fields
bookmark_border
ഇതിഹാസ ഓർമയായി ശൈഖ്​ ഖലീഫ
cancel

അബൂദബി: തലസ്ഥാന നഗരിയിലെ കൊട്ടര മതിലുകൾ കടന്ന്​ ആ വാഹനവ്യൂഹം പതിയെ ഒഴുകി. മുന്നിൽ കറുത്ത വാഹനത്തിൽ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ എന്ന ഇതിഹാസ നായകൻ നി​ശ്ചലമായി കിടക്കുന്നുണ്ടായിരുന്നു. താഴ്ന്നു പറക്കുന്ന പതാകൾക്കിടയിലൂടെ നിശ്ശബ്​ദമായ പാതകൾ പിന്നിട്ട്​ വാഹനവ്യൂഹം ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ഫസ്റ്റ്​ മോസ്കിന്‍റെ മുറ്റത്ത്​ നിന്നു. അച്ചടക്കത്തോടെ വരിനിന്ന സേനാംഗങ്ങൾ ഭൗതികശരീരം ഏറ്റുവാങ്ങി.

പള്ളിക്കവാടത്തിൽ പ്രിയ സഹോദരന്‍റെ മയ്യിത്ത്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും ശൈഖ്​ മൻസൂർ ബിൻ സായിദും അടക്കമുള്ള പ്രമുഖർ ചുമലിലേറ്റി. തങ്ങളുടെ നേതാവും വഴികാട്ടിയുമായ മനുഷ്യന്‍റെ അവസാന കർമങ്ങളിലേക്ക്​ കടക്കുന്നതിന്‍റെ ദുഃഖം അവരുടെ മുഖങ്ങളിൽ തളം കെട്ടിനിന്നിരുന്നു. പള്ളി മിഹ്​റാബിന്‍റെ സമീപം മയ്യിത്ത്​ വെച്ചു. പ്രാർഥന നിരതമായ മനസ്സോടെ എല്ലാവരും അണിനിരന്നു. മൗനസാന്ദ്രമായ പ്രാർഥന ഏതാനും നിമിഷത്തിനകം അവസാനിച്ചു.

തുടർന്ന്​ മയ്യിത്തുമായി അൽ ബതീൻ ഖബർസ്ഥാനിലേക്ക്​ വാഹനവ്യൂഹം പുറപ്പെട്ടു. ഒരുക്കിവെച്ച ഖബറി​ലേക്ക്​ രാജ്യത്തിന്‍റെ നെടുനായകന്‍റെ ശരീരം പതിയെ ഇറക്കിവെച്ചു. പ്രാർഥനകൾ ഉയർന്ന നിമിഷത്തിൽ മണ്ണിൽ മുട്ടുകുത്തിയിരുന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദടക്കമുള്ളവർ ഖബറിലേക്ക്​ മണ്ണിട്ടു. ഖബറടക്കം പൂർത്തിയാകുമ്പോൾ ഒരു യുഗത്തിന്‍റെ പരിസമാപ്തിക്ക്​ തിരശ്ശീല വീഴുന്നത്​ പോലെ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയത്തിലേക്ക്​ കടക്കുകയായിരുന്നു.

സന്ധ്യാപ്രാർഥനക്ക്​ ശേഷം യു.എ.ഇയിലെ ആയിരക്കണക്കിന്​ പള്ളികളിൽ പ്രത്യേകമായ നമസ്കാരം നടന്നു. കണ്ഠമിടറിക്കൊണ്ട്​ പ്രപഞ്ചനാഥനോട്​ ആയിരങ്ങൾ ​പ്രിയനേതാവിന്‍റെ പരലോകമോക്ഷത്തിന്​ തേടി. അബൂദബി ശൈഖ്​ സായിദ്​ മസ്​ജിദിൽ വിദേശികളും സ്വദേശികളുമടക്കം ആയിരങ്ങളാണ്​ ​നമസ്കാരത്തിനായി എത്തിയത്​.

ഈ നാടിനോടും ഭരണാധികാരികളോടുമുള്ള സ്​നേഹത്തിന്‍റെ ആഴം അതിൽ വ്യക്തമായിരുന്നു. ചടങ്ങുകൾ അവസാനിച്ചപ്പോഴും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള​ അനുശോചന പ്രവാഹം നിലച്ചില്ല. ഭരണകർത്താക്കളും സാധാരണക്കാരും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ശൈഖ്​ ഖലീഫയെ ഓർത്തു. മക്കയിലെയും മദീനയിലെയും പള്ളികളിൽ അപൂർവമായി മാത്രം നടക്കുന്ന മറഞ്ഞ മയ്യിത്തിനായുള്ള നമസ്കാരം നടന്നു. മിക്ക ഗൾഫ്​ രാജ്യങ്ങളിലും മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങൾ ഒരു ദിവസം ദുഃഖം ആചരിച്ചു.

മിക്ക രാജ്യങ്ങളും ദേശീയ പതാകകൾ താഴ്​ത്തിക്കെട്ടി. വിവിധ രാഷ്​ട്ര നേതാക്കൾ അനുശോചനം അറിയിക്കാനായി ശനിയാഴ്ച രാവിലെ തന്നെ അബൂദബിയിലേക്ക്​ പുറപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ നടുത്തളത്തിൽ ​ശൈഖ്​​ ഖലീഫ ലോകത്തിന്​ പകർന്ന സംഭാവനകൾ അനുസ്മരിക്കപ്പെട്ടു. ലോകമാധ്യമങ്ങൾ മുഖപ്പേജിൽ വലിയ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചു. യു.എ.ഇയിലെ പത്രങ്ങളുടെ പേജുകൾ അനുശോചന വാക്യങ്ങളാൽ നിറഞ്ഞതോടെ പകൽ പിറന്നിട്ടും പ്രിൻറ്​ ചെയ്തുകൊണ്ടിരുന്നു.

ഇത്തരത്തിൽ അപൂർവ ലോകനേതാക്കൾക്ക്​ മാത്രം ലഭിക്കുന്ന വിരോചിതമായ യാത്രാമൊഴിയാണ്​ ലോകം യു.എ.ഇ പ്രസിഡൻറിന്​ നൽകിയത്​.ഇതിലൂടെ സംഭവബഹുലമായ അദ്ദേഹത്തിന്‍റെ ജീവിതം പോലെ മരണവും ചരിത്രത്തിൽ കുറിക്കപ്പെടുകയായിരുന്നു.

പരിചയസമ്പന്നതയുടെ കരുത്തുമായി ശൈഖ് മുഹമ്മദ് നയിക്കും

അ​ബൂ​ദ​ബി: ശൈ​ഖ്​ സാ​യി​ദി​ന്‍റെ​യും ശൈ​ഖ്​ ഖ​ലീ​ഫ​യു​ടെ​യും ഭ​ര​ണ​കാ​ല​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ക​യും നി​ര​വ​ധി സു​പ്ര​ധാ​ന ദൗ​ത്യ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത ഭ​ര​ണ​പ​രി​ച​യ​വു​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ യു.​എ.​ഇ​യു​ടെ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ലേ​ക്ക്.

ശൈ​ഖ്​ ഖ​ലീ​ഫ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന​പ്പോ​ൾ പ്ര​സി​ഡ​ൻ​റി​ന്‍റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ച​തും ശൈ​ഖ് മു​ഹ​മ്മ​ദാ​ണ്. രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​ദേ​ശ ബ​ന്ധ​ങ്ങ​ളി​ൽ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത​യാ​ളെ​ന്ന നി​ല​യി​ൽ അ​റ​ബ്​ മേ​ഖ​ല​യി​ലെ ത​ന്നെ ക​രു​ത്തു​റ്റ ഭ​ര​ണാ​ധി​കാ​രി​യാ​യാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യെ​ന്ന നി​ല​യി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ എ​മി​റേ​റ്റി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ ഉ​യ​ർ​ത്തു​ക​യും ചെ​യ്തു.

ഇ​ന്ത്യ-​യു.​എ.​ഇ ബ​ന്ധ​ത്തി​ന്​ എ​ക്കാ​ല​വും പി​ന്തു​ണ ന​ൽ​കു​ക​യും മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തെ ഏ​റെ സ​ഹാ​യി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. 2019ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ശൈ​ഖ്​ മു​ഹ​മ്മ​ദാ​ണ്​ അ​ബൂ​ദ​ബി​യി​ൽ സ്വീ​ക​രി​ച്ച​ത്. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ യു.​എ.​ഇ​യും ഇ​ന്ത്യ​യും ഒ​പ്പു​വെ​ച്ച സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്​ അ​ദ്ദേ​ഹ​മാ​ണ്. യു.​എ.​ഇ രാ​ഷ്ട്ര​മാ​താ​വ്​ ശൈ​ഖ ഫാ​ത്തി​മ ബി​ൻ​ത്​ മു​ബാ​റ​ക്കാ​ണ്​ മാ​താ​വ്. ശൈ​ഖ സ​ലാ​മ ബി​ൻ​ത്​ ഹം​ദാ​ൻ ആ​ൽ ന​ഹ്​​യാ​ൻ ഭാ​ര്യ. നാ​ല്​ ആ​ൺ​മ​ക്ക​ളും അ​ഞ്ച്​ പെ​ൺ​മ​ക്ക​ളു​മു​ണ്ട്.

ഇരുഹറമുകളിലും മയ്യിത്ത്​ നമസ്കാരം

ജി​ദ്ദ: വെ​ള്ളി​യാ​ഴ്​​ച അ​ന്ത​രി​ച്ച യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദി​ന്‍റെ പേ​രി​ൽ മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​ൽ മ​യ്യി​ത്ത്​ ന​മ​സ്​​കാ​രം ന​ട​ന്നു. വെ​ള്ളി​യാ​ഴ്​​ച ഇ​ശാ ന​മ​സ്​​കാ​ര​ത്തി​നു ശേ​ഷ​മാ​ണ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദി​ന്‍റെ പേ​രി​ൽ മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലും മ​ദീ​ന​യി​ലെ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലും മ​യ്യി​ത്ത്​ ന​മ​സ്​​കാ​രം ന​ട​ന്ന​ത്. ആ​യി​ര​ങ്ങ​ൾ പ​​​ങ്കെ​ടു​ത്തു. ഇ​രു​ഹ​റ​മു​ക​ളി​​ലും മ​യ്യി​ത്ത്​ ​ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Khalifa
News Summary - Sheikh Khalifa in epic memory
Next Story