ക്രിയേറ്റ് എ.ഐ ഏജന്റ്സ് ചാമ്പ്യൻഷിപ്’ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
text_fieldsദുബൈ: ലോകമെമ്പാടുമുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) അധിഷ്ഠിത കണ്ടുപിടുത്തക്കാർക്കായി 25 ലക്ഷം ദിർഹമിലധികം സമ്മാനത്തുകയുള്ള 'ക്രിയേറ്റ് എ.ഐ ഏജന്റ്സ് ചാമ്പ്യൻഷിപ്’ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സാങ്കേതിക വിദഗ്ദ്ധർക്കും അല്ലാത്തവർക്കും പ്രായപരിധിയില്ലാതെ വ്യക്തിഗതമായോ ടീമായോ ഇതിൽ പങ്കാളികളാകാം.
സാമൂഹിക ക്ഷേമം, വ്യക്തിഗത ജീവിതം, ബിസിനസ്, യുവജനം എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് പദ്ധതികൾ കൂടുതൽ വികസിപ്പിക്കുന്നതിനായി 5,50,000 ദിർഹം വീതം ഗ്രാന്‍റായി ലഭിക്കും. നാല് വിജയികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച പ്രോജക്ടിന് ’എ.ഐ ഏജന്‍റ് ഓഫ് ദി ഇയർ’ പട്ടവും 10 ലക്ഷം ദിർഹവും സമ്മാനമായി ലഭിക്കും.. മത്സരത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

