ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് അറഫാ പ്രസംഗം നടത്തും
text_fieldsശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ്
ജിദ്ദ: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പ്രഭാഷണം നിർവഹിക്കുന്നതിനായി ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദിനെ ചുമതലപ്പെടുത്തി. ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദിനെ അറഫാ പ്രസംഗം നടത്താൻ അംഗീകാരം നൽകിക്കൊണ്ടുള്ള തീരുമാനം തിങ്കളാഴ്ചയാണ് ഭരണകൂടം പുറപ്പെടുവിച്ചത്. മുതിർന്ന പണ്ഡിതകൗൺസിൽ അംഗമാണ് അദ്ദേഹം. സഹായിയായി മസ്ജിദുൽ ഹറാം ഇമാമും പ്രഭാഷകനുമായ ഡോ. മാഹിർ അൽമുഅയ്ഖലിയെയും നിയോഗിച്ചിട്ടുണ്ട്.
തീരുമാനത്തിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് സൽമാൻ രാജാവിന് നന്ദി പറഞ്ഞു. ശൈഖ് യൂസുഫ് ബിൻ സഈദിനെ അഭിനന്ദിക്കുകയും ചെയ്തു. ജൂൺ 27 ചൊവ്വാഴ്ചയാണ് അറഫാ സംഗമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

