Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശൈഖ്‌ അബ്ദുല്ല...

ശൈഖ്‌ അബ്ദുല്ല അല്‍നഹ്‌ദിയെ ഇന്ത്യന്‍ സമൂഹം ആദരിച്ചു

text_fields
bookmark_border
ശൈഖ്‌ അബ്ദുല്ല അല്‍നഹ്‌ദിയെ ഇന്ത്യന്‍ സമൂഹം ആദരിച്ചു
cancel
camera_alt

പ്ര​മു​ഖ സൗ​ദി ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ക​നും അ​ല്‍ന​ഹ്‌​ദി മെ​ഡി​ക്ക​ല്‍ ക​മ്പ​നി ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ്‌ അ​ബ്ദു​ല്ല ആ​മി​ര്‍ അ​ല്‍ന​ഹ്‌​ദി​ക്ക് ഗു​ഡ്‌​വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നീ​ഷ്യേ​റ്റി​വ്‌ ഭാ​ര​വാ​ഹി​ക​ള്‍ സ്‌​നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ജി​ദ്ദ: നി​ര്‍ധ​ന രോ​ഗി​ക​ളും കാ​ഴ്‌​ച​ശ​ക്തി​യി​ല്ലാ​ത്ത​വ​രു​മാ​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​ര്‍ക്ക്‌ കാ​രു​ണ്യ​ഹ​സ്‌​തം നീ​ട്ടി​യ പ്ര​മു​ഖ സൗ​ദി ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ക​നും അ​ല്‍ന​ഹ്‌​ദി മെ​ഡി​ക്ക​ല്‍ ക​മ്പ​നി ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ്‌ അ​ബ്ദു​ല്ല ആ​മി​ര്‍ അ​ല്‍ന​ഹ്‌​ദി​യെ ഇ​ന്ത്യ​ന്‍ സ​മൂ​ഹം ആ​ദ​രി​ച്ചു. ജി​ദ്ദ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി‍െൻറ​യും ഗു​ഡ്‌​വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നിേ​ഷ്യ​റ്റി​വി (ജി.​ജി.​ഐ)‍െൻറ​യും ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ജി.​ജി.​ഐ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഇ​സ്​​മാ​ഈ​ൽ മ​രി​തേ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​സ​ന്‍ ചെ​റൂ​പ്പ, ട്ര​ഷ​റ​ര്‍ ഇ​ബ്രാ​ഹീം ശം​നാ​ട്‌, സെ​ക്ര​ട്ട​റി ക​ബീ​ര്‍ കൊ​ണ്ടോ​ട്ടി, മു​ന്‍ ട്ര​ഷ​റ​റും അ​ൽ​ന​ഹ്‌​ദി ക​മ്പ​നി മു​ന്‍ പ​ര്‍ച്ചേ​സി​ങ് മാ​നേ​ജ​റു​മാ​യ പി.​വി. ഹ​സ​ന്‍ സി​ദ്ദീ​ഖ്‌ ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ ശി​ഹാ​ബ്‌ ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ്‌ സെ​ന്‍റ​ര്‍, പു​ളി​ക്ക​ലി​ലെ ഗ്ലോ​ബ​ല്‍ ഇ​സ്​​ലാ​മി​ക്‌ ഫൗ​ണ്ടേ​ഷ​ന്‍ ഫോ​ര്‍ ദ ​ബ്ലൈ​ന്‍റി‍െൻറ കീ​ഴി​ലു​ള്ള ബ്രെ​യി​ല്‍ പ്രി​ന്‍റി​ങ്​ പ്ര​സ്‌, കാ​ഴ്‌​ച​ശ​ക്തി​യി​ല്ലാ​ത്ത​വ​രു​ടെ അ​ഭ​യ​കേ​ന്ദ്രം, തി​രു​വ​ന​ന്ത​പു​ര​ത്തെ സി.​എ​ച്ച്‌ സെ​ന്‍റ​ര്‍ തു​ട​ങ്ങി​യ​വ യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ന്ന​തി​ല്‍ വ​ഹി​ച്ച മു​ഖ്യ​പ​ങ്ക്‌ പ​രി​ഗ​ണി​ച്ചാ​ണ്‌ ന​ഹ്‌​ദി​യെ ആ​ദ​രി​ച്ച​ത്‌. മ​നു​ഷ്യ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ള്‍ക്കും പ്ര​യാ​സ​ങ്ങ​ള്‍ക്കും മ​ത​ങ്ങ​ളു​ടെ​യും രാ​ജ്യ​ങ്ങ​ളു​ടെ​യും അ​തി​രു​ക​ളി​ല്ലെ​ന്നും മ​നു​ഷ്യ​രു​ടെ വേ​ദ​ന​ക​ള​ക​റ്റു​ക​യും ക​ണ്ണീ​ര്‍ തു​ട​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന സ്ര​ഷ്ടാ​വ്‌ ഏ​ല്‍പി​ച്ച ദൗ​ത്യ​മാ​ണ്‌ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ നി​റ​വേ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ശൈ​ഖ്‌ അ​ബ്ദു​ല്ല അ​ല്‍ന​ഹ്‌​ദി പ​റ​ഞ്ഞു. ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ല്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​മ്പോ​ള്‍, ആ​ദ്യ​ന്ത​മു​ള്ള കാ​ര്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കേ​ണ്ട​താ​യി വ​രാ​റു​ണ്ട്‌.

എ​ന്നാ​ല്‍, കേ​ര​ള​ത്തി​ലെ അ​നു​ഭ​വം വ്യ​ത്യ​സ്‌​ത​മാ​ണ്‌. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക ചെ​ല​വി‍ന്റെ ഒ​രു​ഭാ​ഗം ല​ഭ്യ​മാ​ക്കി​യാ​ല്‍ മാ​ത്രം മ​തി. ശേ​ഷി​ക്കു​ന്ന തു​ക​യും അ​നു​ബ​ന്ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മെ​ല്ലാം ഏ​റ്റെ​ടു​ത്ത്‌ ഭം​ഗി​യാ​യി ന​ട​ത്താ​ന്‍ അ​വി​ടെ സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രു​ടെ വ​ലി​യൊ​രു നി​ര ത​ന്നെ​യു​ണ്ടെ​ന്ന​തു​ത​ന്നെ അ​ദ്‌​ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌. നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ സ്‌​ത്രീ​ക​ളു​ടെ മാ​ന്യ​മാ​യ വ​സ്‌​ത്ര​ധാ​ര​ണം, കു​ട്ടി​ക​ള്‍ ഒ​രു​മി​ച്ച്‌ സ്‌​കൂ​ളു​ക​ളി​ല്‍ പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ തു​ട​ങ്ങി കേ​ര​ള​ത്തി​ലെ ന​ന്മ​ക​ളു​ടെ ന​റു​മ​ണം ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​ണെ​ന്ന്‌ കേ​ര​ളം സ​ന്ദ​ര്‍ശി​ച്ചി​ട്ടു​ള്ള ന​ഹ്‌​ദി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ല്‍ നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​യി തു​ട​രു​ന്ന​ത്‌ ആ​ഹ്ലാ​ദ​ക​ര​മാ​ണ്‌. മ​ഹാ​മാ​രി​കാ​ല​ത്ത്‌ വാ​ക്‌​സി​ന്‍, മ​രു​ന്ന്‌ രം​ഗ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും കൂ​ടു​ത​ല്‍ സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ച്ചു. സൗ​ദി​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍, പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി‍ന്റെ സേ​വ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ആ​യി​ര​ത്തി​അ​ഞ്ഞൂ​റി​ലേ​റെ ഫാ​ര്‍മ​സി ശാ​ഖ​ക​ളു​ള്ള ന​ഹ്‌​ദി ക​മ്പ​നി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന്‌ ഇ​ന്ത്യ​ക്കാ​ര്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian communitysheikh abdullah al nahdi
News Summary - Sheikh Abdullah Al-Nahdi was honored by the Indian community
Next Story