ഷീജ നസീറിന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിക്കുന്ന ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രധാനാധ്യാപിക ഷീജ നസീറിന് ഖസീം പ്രവാസി സംഘം വനിതാവേദി ഓൺലൈൻ യാത്രയയപ്പ് നൽകിയപ്പോൾ
ബുറൈദ: 21 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രധാനാധ്യാപികയും ഖസീം പ്രവാസി സംഘം വനിതാവേദിയായ 'സർഗശ്രീ'യുടെ പ്രവർത്തകയുമായ ഷീജ നസീറിന് സംഘത്തിെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
അൽഖസീമിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത ഓൺലൈൻ പരിപാടി 'ജല'ജിസാൻ മുഖ്യരക്ഷാധികാരിയും മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതി ചെയർമാനുമായ ഡോ. മുബാറക്ക് സാനി ഉദ്ഘാടനം ചെയ്തു. ഖസീം പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് സി.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ജിതേഷ് പട്ടുവം (ഖസീം പ്രവാസി സംഘം), സക്കീർ പത്തറ (ഒ.ഐ.സി.സി), അബ്ദുല്ല സക്കാക്കിർ (ഐ.സി.എഫ്), ശരീഫ് തലയാട് (അൽഖസീം മീഡിയ ഫോറം), ഷീന ഷിനു (സർഗശ്രീ), എൻജി. മുഹമ്മദ് ബഷീർ (ബുറൈദ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ), അഡ്വ. സന്തോഷ് ചെറിയത്ത്, സിന്ധു സന്തോഷ് എന്നിവർ സംസാരിച്ചു. ഷീജ നസീർ മറുപടി പ്രസംഗം നടത്തി. കേന്ദ്ര കമ്മിറ്റി സെക്രട്ടറി പർവീസ് തലശ്ശേരി സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

