Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷാർജയിലെ അൻസാർ മാൾ...

ഷാർജയിലെ അൻസാർ മാൾ പ്രവർത്തനം നിർത്തുന്നു

text_fields
bookmark_border
ഷാർജയിലെ അൻസാർ മാൾ പ്രവർത്തനം നിർത്തുന്നു
cancel

ഷാർജ: ഷാർജയിലെ പ്രമുഖ ലാൻഡ്മാർക്കായ അൻസാർ മാൾ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു. 23 വർഷത്തെ നീണ്ട സേവനത്തിന് ശേഷമാണ് ഷാർജയിലെ ഇത്തിഹാദ് റോഡിലുള്ള പ്രശസ്തമായ ഷോപ്പിങ് കേന്ദ്രം പൂട്ടുന്നത്. ഷാർജ മാളിന് പുറമെ ദുബൈയിലെ കരാമ, ദെയ്റ എന്നിവിടങ്ങളിലുള്ള അൻസാർ ഗാലറി ശാഖകളും അടച്ചുപൂട്ടുകയാണെന്ന് അൻസാർ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ഹസൻ ഷായെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

യു.എ.ഇയിലെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്നതിന് പകരമായി, കൂടുതൽ സാധ്യതകളുള്ള പുതിയ ഇടങ്ങളിലേക്ക് ബിസിനസ് മാറ്റിസ്ഥാപിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഷാർജയിലേക്കും ദുബൈയിലേക്കും ദിവസേന യാത്ര ചെയ്യുന്നവർക്ക് ഏറെ പരിചിതമായ ഒന്നായിരുന്നു അൻസാർ മാളിന്‍റെ നീല ബോർഡ്. ഔദ്യോഗികമായി മാൾ എന്ന് പൂട്ടുമെന്ന തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ശാഖകളിൽ അടച്ചുപൂട്ടൽ അറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.

ദുബൈയിലെ ശൈഖ് സായിദ് റോഡ്, അൽ ബർഷ, കൂടാതെ അബൂദബി, അൽ ഐൻ എന്നിവിടങ്ങളിലെ പ്രമുഖ സ്ഥലങ്ങളിലാണ് പുതിയ ശാഖകൾ ആരംഭിക്കാൻ പദ്ധതിയിടുന്നത്. അബൂദബിയിലെ അൽ ശംഖയിൽ കസ്റ്റം മെയ്ഡ് കാർപെറ്റുകൾ ലഭ്യമാകുന്ന ‘അൻസാർ ഗാലറി കാർപെറ്റ്’ എന്ന പേരിൽ പുതിയ ഷോറൂം ഉടൻ ആരംഭിക്കുമെന്ന് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSharjahSaudi Arabian News
News Summary - Sharjah, Ansar Mall,
Next Story