Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മ​രു​ഭൂ​വാ​സി​ക​ളോ​ടൊ​ത്ത് പെ​രു​ന്നാ​ൾ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച്​ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
മ​രു​ഭൂ​വാ​സി​ക​ളോ​ടൊ​ത്ത് പെ​രു​ന്നാ​ൾ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച്​ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel
camera_alt

​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ക​മ്മി​റ്റി മ​രു​ഭൂ​വാ​സി​ക​ളോ​ടൊ​ത്ത് പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ജു​ബൈ​ൽ: പ്ര​വാ​സ​ലോ​ക​ത്തെ മ​രു​ഭൂ​വാ​സി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ആ​ശ്വാ​സ​വും സ​ന്തോ​ഷ​വു​മേ​കി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ക​മ്മി​റ്റി മാ​തൃ​ക​യാ​യി. പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും തി​ര​ക്കു​ക​ളി​ൽ നി​ന്നും അ​ക​ന്ന് മ​രു​ഭൂ​മി​യി​ൽ ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചു​ന​ൽ​കി​യ​ത്.

ജു​ബൈ​ലി​ൽ നി​ന്നും 25 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ അ​ധി​കം ആ​രും എ​ത്തി​പ്പെ​ടാ​ത്ത ഇ​ട​ങ്ങ​ളി​ൽ ആ​ടു​ക​ളെ​യും ഒ​ട്ട​ക​ങ്ങ​ളെ​യും മേ​യ്ച്ചു ക​ഴി​യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പെ​രു​ന്നാ​ൾ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്.

സു​മ​ന​സ്സു​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ് ഇ​ത്ത​ര​മൊ​രു കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​രു​ത്താ​യ​ത്.

ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, നി​യാ​സ് നാ​ര​ക​ത്ത്, മു​ഹ​മ്മ​ദ് ത​ളി​ക്കു​ളം, ഡോ. ​ജൗ​ഷീ​ദ്, റി​യാ​സ് മ​ണ​ക്കാ​ട്, ക​രീം ആ​ലു​വ, ജ​ബീ​ർ ചേ​ല​ക്കു​ളം, യാ​സ​ർ ബേ​പ്പൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബൈ​ജു അ​ഞ്ച​ൽ ഈ ​ഉ​ദ്യ​മ​ത്തി​ന് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Sharing the joy of working with desert dwellers and promoting expatriate welfare
Next Story