ഷെരീഫ് മാഷിന് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് പോകുന്ന തനിമ സനാഇയ്യ ഏരിയ സെക്രട്ടറി ശരീഫ് മാഷിന് ഏരിയ കമ്മിറ്റിയംഗം സലീം വടകര ആദരഫലകം നൽകുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദിലെ തനിമ സാംസ്കാരിക വേദി സനാഇയ്യ ഏരിയ സെക്രട്ടറി ശരീഫ് മാഷിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. വർഷങ്ങളായി അസീസിയ, സനാഇയ്യ മേഖലകളിൽ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ആളാണ് ശരീഫെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ചെറിയ വരുമാനക്കാരും സാധാരണക്കാരുമായ ഒട്ടേറെ പ്രവാസികൾക്ക് തൊഴിൽ, യാത്ര, വിസ സംബന്ധമായ പ്രശ്നങ്ങളിൽ സഹായിയും വഴികാട്ടിയുമായി നിലകൊള്ളുകയും ചെയ്തിരുന്നു. മലപ്പുറം കാരാതോട് സ്വദേശിയായ അദ്ദേഹം 15 വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. തനിമ പ്രവർത്തകരായ ഇൽയാസ് വയനാട്, സലീം വടകര, അബ്ദുറഹ്മാൻ ഒലയാൻ, ഫസലുൽ ഹഖ്, മൊയ്തു ഇരിട്ടി, അഷ്ഫാഖ് വയനാട്, അഷ്റഫ് കൊടിഞ്ഞി, പി.എസ്.എം. ഹനീഫ് എന്നിവർ സംസാരിച്ചു.
ഏരിയ പ്രസിഡൻറ് റിഷാദ് എളമരം അധ്യക്ഷത വഹിച്ചു. തനിമയുടെ ആദരഫലകം മുതിർന്ന അംഗം സലീം വടകര ശരീഫിന് സമ്മാനിച്ചു. ഏരിയയിലെ യൂത്ത് ഇന്ത്യ പ്രവർത്തരും സന്നിഹിതരായിരുന്നു. ശരീഫ് മാഷ് മറുപടി പ്രസംഗം നിർവഹിച്ചു. സഫിയയാണ് അദ്ദേഹത്തിെൻറ ഭാര്യ. മക്കളായ സഫ മെഹജ്ബിൻ, മുഹമ്മദ് ഷിനാസ്, ആമിന സുഹ എന്നിവർ വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

