ഷറഫിയ്യ അല്‍ ഹുദ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsജിദ്ദ ഷറഫിയ്യ അൽ ഹുദ മദ്റസ പ്രവേശനോത്സവ പരിപാടിയിൽ അബ്ദുല്‍ ജലീല്‍ മദനി, വയനാട് വിദ്യാർഥികളുമായി സംവദിക്കുന്നു
ജിദ്ദ: ഷറഫിയ്യയിലെ അല്‍ ഹുദ മദ്റസയുടെ പുതിയ അധ്യയന വര്‍ഷത്തിന് വര്‍ണാഭമായ പരിപാടികളോടെ തുടക്കമായി. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രമുഖ പണ്ഡിതനും ഫാമിലി കൗണ്‍സിലറും മോട്ടിവേറ്ററുമായ അബ്ദുല്‍ ജലീല്‍ മദനി വിദ്യാര്‍ഥികളുമായി സംവദിച്ചു.
സമാധാന ജീവിതവും ശാശ്വത വിജയവും നേടുക എന്നതാണ് ധാർമിക ജീവിതം നയിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും, അത് സാക്ഷാല്കരിക്കപ്പെടുന്നതിനു വേണ്ടിയാണ് മതപഠന സംവിധാനം നിലകൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികള്‍ തങ്ങളുടെ മാതാവിനെ സഹായിച്ചും പിതാവിനെ ആദരിച്ചും ജീവിക്കുമ്പോഴാണ് ജീവിത ലക്ഷ്യം നേടുന്നതും മാതാപിതാക്കള്‍ കണ്‍കുളിമ അനുഭവിക്കുന്നതും.
അതിനാല്‍ മക്കള്‍ മാതാപിതാക്കളെ സ്നേഹിച്ചും അനുസരിച്ചും ജീവിച്ച് നല്ലവരായി വളരണമെന്നും അദ്ദേഹം ഉപദേശിച്ചു. പരിപാടിയില്‍ നൂഹ് ഹൈദറലി ഖിറാഅത്ത് നടത്തി. മിന്‍ഹ ഇസ്ലാമിക ഗാനവും ദൈഫ സൈനബ് ആൻഡ് പാര്‍ട്ടി സംഘഗാനവും അവതരിപ്പിച്ചു.
പുതിയ അധ്യയന വര്‍ഷത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രിന്‍സിപ്പല്‍ ലിയാഖത്തലി ഖാന് വിശദീകരിച്ച യോഗത്തില്‍, നവാഗതരായ കുട്ടികളെ ഉപഹാരങ്ങള്‍ നല്കി സ്വീകരിച്ചു. കെ.ജി മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നുണ്ടെന്നും, അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0572466073, 0538233679 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മദ്റസ കണ്‍വീനര്‍ ഉമര്‍ കോയ ബേപ്പൂര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

