ശാന്തപുരം മഹല്ല് വെൽഫെയര്‍ അസോസിയേഷന് ഇഫ്താര്‍ സംഗമം
text_fieldsശാന്തപുരം മഹല്ല് വെൽഫെയര്‍ അസോസിയേഷന് ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
ജിദ്ദ: ശാന്തപുരം മഹല്ല് വെൽഫെയര്‍ അസോസിയേഷന് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇബ്രാഹിം ശംനാട് റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് കെ.വി. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജിദ്ദയില്‍ ശാന്തപുരം മഹല്ല് വെൽഫെയര്‍ അസോസിയേഷന് പ്രവര്‍ത്തനമാരംഭിച്ച് നാലു പതിറ്റാണ്ടുകള്‍ പിന്നിടുകയാണെന്നും ഈ കാലയളവില്‍ മാതൃകാപരമായ പല പ്രവര്‍ത്തനങ്ങളും ചെയ്യാൻ സാധിച്ചതായും മുന്‍ പ്രസിഡന്റ് നാസര്‍ ശാന്തപുരം പറഞ്ഞു. പുതുതലമുറ മഹല്ല് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും അദ്ദേഹം ഉണര്‍ത്തി. ബീരാന് ആനമങ്ങാടന്‍ സ്വാഗതവും ഷബീര്‍ അലി നന്ദിയും പറഞ്ഞു. സക്കീര്‍ ഹുസൈന് വലമ്പൂര്‍ ഖിറാഅത്ത് നടത്തി.

