Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശ​ങ്ക​ർ എ​ള​ങ്കൂ​ർ...

ശ​ങ്ക​ർ എ​ള​ങ്കൂ​ർ ഒ.​​െഎ.സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി താ​ൽ​ക്കാ​ലി​ക പ്ര​സി​ഡ​ൻ​റ്​

text_fields
bookmark_border
ശ​ങ്ക​ർ എ​ള​ങ്കൂ​ർ ഒ.​​െഎ.സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി താ​ൽ​ക്കാ​ലി​ക പ്ര​സി​ഡ​ൻ​റ്​
cancel
camera_alt

ശ​ങ്ക​ർ എ​ള​ങ്കൂ​ർ

യാം​ബു: സൗ​ദി ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി താ​ൽ​ക്കാ​ലി​ക പ്ര​സി​ഡ​ൻ​റാ​യി യാം​ബു​വി​ലു​ള്ള ശ​ങ്ക​ർ എ​ള​ങ്കൂ​റി​നെ നി​ശ്ച​യി​ച്ചു. പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന പി.​എം. ന​ജീ​ബി​െൻറ വി​യോ​ഗ​ത്തോ​ടെ പ്ര​സ്തു​ത സ്ഥാ​നം താ​ൽ​ക്കാ​ലി​ക​മാ​യി വ​ഹി​ച്ചി​രു​ന്ന അ​ഷ്​​റ​ഫ് വ​ട​ക്കേ​വി​ള പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന​തു​കാ​ര​ണ​മാ​ണ് നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ശ​ങ്ക​ർ എ​ള​ങ്കൂ​റി​ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ താ​ൽ​ക്കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല ന​ൽ​കി​യ​ത്. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന കെ. ​ക​രു​ണാ​ക​ര​ൻ നൂ​റ്റി മൂ​ന്നാം വാ​ർ​ഷി​ക ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക​മാ​യി ഭാ​ര​വാ​ഹി​ത്വം സ്വീ​ക​രി​ച്ചു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ കെ.​പി.​സി.​സി​യു​ടെ അ​നു​മ​തി​യോ​ടു​കൂ​ടി സൗ​ദി​യി​ൽ റീ​ജ​ന​ൽ, ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ.​ഐ.​സി.​സി അം​ഗ​ത്വ വി​ത​ര​ണ​വും അം​ഗ​ങ്ങ​ളാ​യ പ്ര​വാ​സി​ക​ൾ​ക്ക് സു​ര​ക്ഷ പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​മെ​ന്ന് ശ​ങ്ക​ർ എ​ള​ങ്കൂ​ർ പ​റ​ഞ്ഞു. റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല 150 കി​ലോ​മീ​റ്റ​റാ​യി ചു​രു​ക്കു​ക​യും കൂ​ടു​ത​ൽ ഏ​രി​യ ക​മ്മി​റ്റി​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. ഇ​തോ​ടെ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വ​ള​രെ വേ​ഗ​ത്തി​ൽ നി​യ​ന്ത്രി​ക്കാ​നും അ​വ​ർ​ക്കു​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​നും ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. റീ​ജ​ന​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​തി​ലൂ​ടെ അ​വ​ർ കൂ​ടു​ത​ൽ ഏ​രി​യ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും അ​തി​ലൂ​ടെ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രാ​നും സാ​ധി​ക്കും. പ്ര​വാ​സി​ക​ളാ​യ ഓ​രോ​രു​ത്ത​ർ​ക്കും നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്തു​ക​യും അ​വ​രെ നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ല്ലാ ഏ​രി​യ ക​മ്മി​റ്റി​യി​ലും ഹെ​ൽ​പ് ഡ​സ്ക് ഉ​റ​പ്പു​വ​രു​ത്തു​ക​യും ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യും. ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യി​ലെ നി​യ​മ​ങ്ങ​ളെ കു​റി​ച്ച് പ​ഠ​ന ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഒ.​ഐ.​സി.​സി​യു​ടെ ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ എ​ണ്ണം കൂ​ട്ടു​ക​യും അ​വ​ർ​ക്ക് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ന സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​വാ​ൻ ശ്ര​മി​ക്കു​മെ​ന്നും ശ​ങ്ക​ർ എ​ള​ങ്കൂ​ർ അ​റി​യി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് പോ​യി തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്ക് പ​ക​ര​മാ​യി ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് ജി​ദ്ദ, റി​യാ​ദ്, ത​ബൂ​ക്ക്, ദ​മ്മാം എ​ന്നീ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്ന് അം​ഗ​ങ്ങ​ളെ എ​ടു​ത്തി​ട്ടു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സേ​വ​നം എ​ത്തി​ക്കു​ക വ​ഴി ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് മീ​ഡി​യ​വ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ ബ്രേ​വ്ഹാ​ർ​ട്ട് പു​ര​സ്​​കാ​രം ല​ഭി​ച്ച​തും ശ​ങ്ക​ർ എ​ള​ങ്കൂ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ അ​ഷ്​​റ​ഫ് വ​ട​ക്കേ​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി സോ​ണ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

മാ​ത്യു ജോ​സ​ഫ്, സ​ത്താ​ർ കാ​യം​കു​ളം, അ​ഡ്വ. എ​ൽ.​കെ. അ​ജി​ത്, നാ​സ​ർ കാ​ര​ന്തൂ​ർ, അ​ഡ്വ. ജ​യ​രാ​ജ് തെ​ക്കേ​പ്പ​ള്ളി, ഫൈ​സ​ൽ ഷ​രീ​ഫ്, സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പി​ൻ, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ജെ.​സി. മേ​നോ​ൻ, റ​ഷീ​ദ് ദ​മ്മാം, മ​നോ​ജ് മാ​ത്യു ജി​ദ്ദ, നാ​സി​മു​ദ്ദീ​ൻ ജി​ദ്ദ, നാ​സ​ർ റാ​വു​ത്ത​ർ, എ​സ്.​പി. ഷാ​ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National committee
News Summary - Shankar Elangoor OACC Southern National Committee Talik Press Dant
Next Story