Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി​യു​ടെ...

പ്ര​വാ​സി​യു​ടെ ജീ​വി​തം പ​റ​ഞ്ഞ്​ ഷം​സു​വി​െൻറ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ

text_fields
bookmark_border
പ്ര​വാ​സി​യു​ടെ ജീ​വി​തം പ​റ​ഞ്ഞ്​ ഷം​സു​വി​െൻറ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ
cancel

ദ​മ്മാം: പ്ര​വാ​സ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളെ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച്​ ഷം​സു മാ​ളി​യ​ക്ക​ലും സം​ഘ​വും ചെ​യ്യു​ന്ന ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ഇ​തു​വ​രെ ക​ണ്ട​ത്​ ല​ക്ഷ​ങ്ങ​ൾ. കേ​വ​ലം മി​നി​റ്റു​ക​ൾ മാ​ത്രം നീ​ളു​ന്ന ഇൗ ​ചി​ത്ര​ങ്ങ​ൾ ജീ​വി​ത​ത്തി​​െൻറ പ​ച്ച​യാ​യ അ​വ​ത​ര​ണം എ​ന്ന​തി​നാ​ലാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​​ത്ര​യേ​റെ കാ​ഴ്​​ച​ക്കാ​രെ സൃ​ഷ്​​ടി​ച്ച​ത്​. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സൗ​ദി​യി​ലു​ള്ള വ​ണ്ടൂ​ർ കാ​ളി​കാ​വ്​ മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ഷം​സു​വി​ന്​ നാ​ട​ക​വും മി​മി​ക്രി​യു​മൊ​ക്കെ​യാ​യി​രു​ന്നു ജീ​വി​ത​വ​ഴി​ക​ൾ. സി​നി​മാ​മോ​ഹം ചെ​റു​പ്പം മു​ത​ലേ ഉ​ള്ളി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന ഷം​സു യാ​ദൃ​ശ്ചി​ക​മാ​യാ​ണ്​ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ ചെ​യ്​​ത​ത്​. റി​യാ​ദി​ൽ സൗ​ദി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഇ​ട​ത്താ​ണ്​ ഷം​സു​വി​​െൻറ ബ്രോ​സ്​​റ്റ​ഡ്​ ക​ട.

നി​ര​വ​ധി ഹൗ​സ്​ ​ൈഡ്ര​വ​ർ​മാ​ർ അ​വി​ടെ​യെ​ത്തും. അ​വ​ർ പ​റ​യു​ന്ന അ​നു​ഭ​വ​ങ്ങ​ളും വേ​ദ​ന​ക​ളും പ​ല​തും ഷം​സു​വി​​െൻറ മ​ന​സ്സി​ൽ ക​ഥ​യാ​യി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ്​ ആ​ദ്യ​മാ​യി ‘ഹൗ​സ്​ ​ൈഡ്ര​വ​ർ’ എ​ന്ന ചി​ത്രം ഒ​രു​ക്കു​ന്ന​ത്. നാ​ട്ടി​ൽ മീ​ൻ​ക​ച്ച​വ​ടം ചെ​യ്​​തു കൊ​ണ്ടി​രു​ന്ന ഒ​രാ​ളെ പ്ര​ലോ​ഭി​പ്പി​ച്ച്​ ബ​ന്ധു​വാ​യ ഒ​രാ​ൾ ഹൗ​സ്​ ​ൈഡ്ര​വ​ർ ജോ​ലി​ക്ക്​ സൗ​ദി​യി​ലെ​ത്തി​ക്കു​ന്ന​താ​ണ്​ ക​ഥ. ​ൈഡ്ര​വി​ങ്ങും ഭാ​ഷ​യും അ​റി​യാ​ത്ത ഇ​യാ​ളും സ്​​പോ​ൺ​സ​റും ത​മ്മി​ലു​ള്ള ക​ണ്ടു​മു​ട്ട​ലാ​ണ്​ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.

സൗ​ദി​യാ​യി വേ​ഷ​മി​ട്ട​ത്​ ഷം​സു​വി​​െൻറ ബ​ന്ധു​കൂ​ടി​യാ​യ അ​ഷ​റ​ഫ്​ എ​ട​ക്ക​ര​യാ​ണ്. സൗ​ദി​ക​ൾ സം​സാ​രി​ക്കു​ന്ന അ​തേ ഭാ​വ​ത്തി​ലും രീ​തി​യി​ലും അ​റ​ബി ഭാ​ഷ സം​സാ​രി​ക്കു​ക​യും സൗ​ദി​ക​ളു​െ​ട ചെ​റു​ച​ല​ന​ങ്ങ​ൾ​പോ​ലും അ​തേ​പ​ടി അ​നു​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന അ​ഷ്​​റ​ഫി​​െൻറ അ​ഭി​ന​യം​കൂ​ടി​യാ​യ​തോ​ടെ ഇ​ത്​ സോ​ഷ്യ​ൽ മീ​ഡി​യ​യ​യി​ലെ സൂ​പ്പ​ർ ഹി​റ്റാ​യി. 60 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ്​ ഇ​തു​വ​രെ ഹ്ര​സ്വ​ചി​ത്രം ക​ണ്ട​ത്. ഷം​സു​വും സം​ഘ​വും ഇ​തി​ന​കം പു​റ​ത്തി​റ​ക്കി​യ​ത്​ 16ല​ധി​കം ഹ്ര​സ്വ സി​നി​മ​ക​ളാ​ണ്. പ​ല​തി​നും 50 ല​ക്ഷ​ത്തി​ല​ധി​ക​മാ​ണ്​ കാ​ഴ്​​ച​ക്കാ​ർ.

പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ്​ ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ​ക്കു​വേ​ണ്ടി ഇ​വ​ർ തി​ര​ഞ്ഞെ​ടു​ത്ത​ത്. നോ​ട്ട്​ നി​രോ​ധ​ന ദി​വ​സം നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ഒ​രു​ങ്ങി​നി​ന്ന പ്ര​വാ​സി​യു​െ​ട ആ​ശ​ങ്ക, ജോ​ലി അ​ന്വേ​ഷി​ച്ച്​ ന​ട​ന്ന്​ അ​ല​ഞ്ഞി​ട്ടും ജോ​ലി കി​ട്ടാ​ത്ത ഒ​രാ​ൾ​ക്ക്​ പെ​െ​ട്ട​ന്ന്​ പ​ണി പ​ഠി​ക്കാ​നാ​കു​മെ​ന്ന്​​ വി​ശ്വ​സി​പ്പി​ച്ച്​ ഒ​രു ബാ​ർ​ബ​ർ ഷോ​പ്പി​ൽ പ​ണി കി​ട്ടു​ന്ന​ത്​ ‘പ​ണി​യാ​യി’ മാ​റു​ന്ന അ​നു​ഭ​വം, പൊ​തു​മാ​പ്പ്​ , വോ​ട്ടു ചെ​യ്യാ​ൻ നാ​ട്ടി​ൽ പോ​കേ​ണ്ട​തി​​െൻറ പ്രാ​ധാ​ന്യം സ്​​പോ​ൺ​സ​​റെ പ​റ​ഞ്ഞ്​ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ്ര​വാ​സി (ഫാ​ഷി​സ​ത്തി​നെ​തി​രെ​യു​ള്ള ഇ​ട​പെ​ട​ൽ​കൂ​ടി​യാ​യി​രു​ന്നു അ​ത്) തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ചി​​ത്ര​ങ്ങ​ളാ​യി. പ​ണം മു​ട​ക്കി​ല്ലാ​ത്ത, സു​ഹൃ​ത്തു​ക്ക​ളേ​യും, അ​വ​രു​ടെ മ​ക്ക​ളേ​യും ഒ​ക്കെ ചേ​ർ​ത്ത്​ മൊ​ബൈ​ൽ ഫോ​ണി​ലാ​ണ്​ ഇ​തി​ലെ മി​ക്ക​തും ചി​ത്രീ​ക​രി​ച്ച​ത്. മൂ​ന്ന​ു​മു​ത​ൽ അ​ഞ്ച്​ മി​നി​റ്റ്​​ വ​രെ​യാ​ണ്​ പ​ല​തി​േ​ൻ​റ​യും സ​മ​യം.

ഇ​ക്കൂ​ട്ട​ത്തി​ൽ അ​ന​വ​ധി പേ​രു​ടെ ക​ണ്ണു​നി​റ​ക്കു​ക​യും, ഏ​റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്​​ത ഒ​ന്നാ​യി​രു​ന്നു ‘സ്​​നേ​ഹ​തീ​രം’ എ​ന്ന ഹ്ര​സ്വ ചി​ത്രം. മൂ​ന്നു പ​തി​റ്റാ​ണ്ടി​​െൻറ പ്ര​വാ​സ​ത്തി​നു​ശേ​ഷം രോ​ഗി​യാ​യി നാ​ട്ടി​ലെ​ത്തു​ന്ന പി​താ​വി​നെ മ​ക്ക​ൾ അ​നാ​ഥാ​ല​യ​ത്തി​ലാ​ക്കു​ന്ന​താ​ണ്​ ക​ഥ. പ്ര​വാ​സി​യു​ടെ വേ​ഷം ഷം​സു മാ​ളി​യേ​ക്ക​ൽ ഗം​ഭീ​ര​മാ​ക്കി. മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി മ​ക​നോ​ടൊ​പ്പം ഷം​സു അ​ഭി​ന​യി​ച്ച ഹം​ദ്​ എ​ന്ന ആ​ൽ​ബ​ത്തി​​െൻറ പ്രേ​ക്ഷ​ക​ർ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ 45 ല​ക്ഷം ക​വി​ഞ്ഞു.

സ്വ​പ്​​നം, നോ​വി​ൻ​തീ​രം, ത​ണ​ൽ​മ​രം സു​ൽ​ത്താ​ൻ, നി​വേ​ദ്യം തു​ട​ങ്ങി ചെ​യ്​​ത ചി​ത്ര​ങ്ങ​ളെ​ല്ലാം പ്രേ​ക്ഷ​ക​ർ ര​ണ്ട്​ കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. ഇ​പ്പോ​ൾ സൗ​ദി​യി​ൽ എ​വി​ടെ​യെ​ത്തി​യാ​ലും ത​ന്നെ ആ​ളു​ക​ൾ തി​രി​ച്ച​റി​യു​ക​യും ചി​ത്ര​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ ഏ​റെ ആ​ഹ്ലാ​ദി​പ്പി​ക്കു​ന്ന​താ​യി ഷം​സു പ​റ​ഞ്ഞു. നോ​ട്ടു​നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചെ​യ്​​ത ചി​ത്രം കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ക​ണ്ട​ത്​ ഒ​രു കോ​ടി​യി​ലേ​റെ ആ​ളു​ക​ളാ​ണ്. ക​ന​ൽ​പ്പൂ​ക്ക​ൾ എ​ന്ന എ​ട​പ്പാ​ൾ വി​ശ്വ​ൻ പാ​ടി​യ പാ​ട്ടി​നെ ചി​ത്രീ​ക​രി​ച്ച ആ​ൽ​ബ​മാ​ണ്​ അ​ടു​ത്ത​കാ​ല​ത്ത്​ പു​റ​ത്തി​റ​ക്കി​യ​ത്. ഷ​ഹ്​​ന ബാ​നു​വാ​ണ്​ ഭാ​ര്യ. മു​ഹ​മ്മ​ദ്​ ശാ​ദി​ൽ ഏ​ക മ​ക​നാ​ണ്.

Show Full Article
TAGS:shamsu saudi gulf news malayalam news 
Next Story