‘ഷംസ് ന്യൂ ഇയർ 2025’ വർണാഭമായി ആഘോഷിച്ചു
text_fieldsഅൽ ഷംസ് പ്രിന്റിങ്, പാക്കേജിങ് ആൻഡ് ട്രേഡിങ് കമ്പനി ജീവനക്കാർ റിയാദിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചപ്പോൾ
റിയാദ്: സൗദിയിലെ അൽ ഷംസ് പ്രിന്റിങ്, പാക്കേജിങ് ആൻഡ് ട്രേഡിങ് കമ്പനി ജീവനക്കാർ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. റിയാദിൽ നടന്ന വർണാഭമായ പരിപാടിയിൽ കമ്പനിയിലെ ജീവനക്കാരും കുടുംബങ്ങളും പങ്കെടുത്തു. ചടങ്ങിൽ കമ്പനി സി.ഇ.ഒ വേണുഗോപാൽ, ചെയർമാൻ അബ്ദുല്ല ഷമ്മാസി, ഡയറക്ടർമാരായ ആസിം ഷമ്മാസി, അനൗദ് ഷമ്മാസി എന്നിവർ പങ്കെടുത്തു. ജീവനക്കാർക്കുവേണ്ടിയുള്ള ലക്കി ഡ്രോ നറുക്കെടുപ്പും വിജയികൾക്കുള്ള കാഷ് പ്രൈസും കൂടാതെ മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു.
ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികളും പോൾസ്റ്റാർ റിയാദ് നർത്തകർ, ഡി.ജെ. റോബിൻ എന്നിവർ നയിച്ച നൃത്തസംഗീത വിരുന്നും പരിപാടിയുടെ മാറ്റുകൂട്ടി. മാനേജ്മെന്റ് പ്രതിനിധികളായ രാമദാസ്, കിരൺ കുമാർ എന്നിവർ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

