Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
death penality
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷമീർ വധം​: രണ്ട്​...

ഷമീർ വധം​: രണ്ട്​ മലയാളികൾ ഉൾപ്പെടെ പ്രതികളുടെ വധശിക്ഷ ശരിവെച്ചു

text_fields
bookmark_border

ദമ്മാം: മലയാളിയായ ഷമീർ സൗദിയിൽ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക്​ കീഴ്​കോടതി വിധിച്ച വധശിഷ അപ്പീൽ കോടതിയും ശരിവെച്ചു. അഞ്ചുവർഷം​ മുമ്പ്​ ജു​ൈബലിലെ വർക്​​ഷോപ്​​ മേഖലയിലെ മുനിസിപ്പാലിറ്റി (ബലദിയ) മാലിന്യപ്പെട്ടിക്ക്​ സമീപം മരിച്ചനിലയിൽ കണ്ടെത്തിയ കോഴി​ക്കോട്​ കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറി​െൻറ മലയാളികളടക്കമുള്ള ഘാതകർക്കാണ്​​ ജു​ൈബൽ കോടതി വിധിച്ച വധശിക്ഷ ദമ്മാമിലെ അപ്പീൽ കോടതിയും ശരിവെച്ചത്​.

അൽ ഖോബാറിൽ ഡ്രൈവറായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത്​ നിസാം സാദിഖ്​ ( 29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്​മൽ, നാല്​ സൗദി യുവാക്കൾ എന്നിവരാണ്​ പ്രതികൾ. ഈ ആറുപേരെയും വധശിക്ഷക്ക്​ വിധേയമാക്കണമെന്നാണ്​ വിധി.

അഞ്ചുവർഷം​ മുമ്പ്​ ചെറിയ പെരുന്നാളി​െൻറ തലേദിവസം പുലർ​െച്ചയാണ്​ ഷമീറി​െൻറ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക്​​ സമീപം കണ്ടെത്തിയത്​. ഇതിനും മൂന്ന്​ ദിവസം​ മുമ്പ്​ കാണാതായ ഇയാളെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ്​ മൃതദേഹം ക​െണ്ടത്തിയത്​.

ശരീരത്തിലെ മർദനമേറ്റ പാടുകളും മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളും ഇതൊരു കൊലപാതകമാ​െണന്ന നിഗമനത്തിലെത്തിച്ചിരുന്നു. വൈകാതെ ആറു പ്രതികളെയും സൗദി ​െപാലീസ്​ പിടികൂടി. ഹവാല പണം ഏജൻറായിരുന്ന ഷമീറിൽനിന്ന്​ പണം കവരാൻ​ വേണ്ടി സൗദി യുവാക്കൾ ഇയാളെ തട്ടി​ക്കൊണ്ടുപോവുകയായിരുന്നു.

എന്നാൽ, പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ മൂന്നു ദിവസത്തോളം ഇയാളെ ബന്ധനത്തിൽ വെച്ച്​ പീഡിപ്പിച്ചു. ഇതിനിടയിൽ മരണം സംഭവിച്ചതായാണ്​​ കരുതുന്നത്​. പണം കവരുന്ന സ്വദേശി സംഘത്തിന്​ ആവശ്യമായ വിവരങ്ങൾ ​ൈകമാറിയിരുന്നത്​ മലയാളികളായ നിസാം, അജ്​മൽ എന്നിവർ ആയിരുന്നെന്ന്​​ പൊലീസ്​ കണ്ടെത്തി​. രണ്ട്​ പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന ക​ുടുംബത്തി​െൻറ ആശ്രയമായിരുന്ന യുവാവി​െൻറ കെലപാതകം മലയാളിസമൂഹത്തെ ഞെട്ടിച്ചിരുന്നു.

മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കകംതന്നെ പ്രതികളെ വലയിലാക്കാൻ പൊലീസിന്​ കഴിഞ്ഞു. ​അപ്പീൽ കോടതിയും വധശിക്ഷ ശരിവച്ചതോടെ ദയാഹരജികൾ നൽകാനുള്ള ഒരുക്കത്തിലാണ്​ പ്രതികൾ. കൊല്ലപ്പെട്ട ഷമീറി​െൻറ മകനും മകളും ചെറിയ കുട്ടികളാണ്​. പ്രതികൾക്ക്​ മാപ്പ്​ നൽകാൻ കുടുംബം ഇതുവരെ തയാറായിട്ടില്ല.

പ്രതിയായ നിസാമി​െൻറ കുടുംബത്തി​െൻറ അപേക്ഷ പരിഗണിച്ച്​ നിയമസഹായം ലഭ്യമാക്കാൻ ജു​ൈബലിലെ സാമൂഹിക പ്രവർത്തകൻ ​ൈസഫുദ്ദീൻ പൊറ്റശ്ശേരിക്ക് ഇന്ത്യൻ എംബസി​ അധികാര പത്രം നൽകിയിരുന്നു. അദ്ദേഹം ഇവരെ ജയിലിൽ സന്ദർശിക്കുകയും ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്​തിരുന്നു.

സൗദി ഭരണാധികാരിക്ക്​ ഉൾപ്പെടെ എംബസി വഴി ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണ്​ നിസാമി​െൻറ കുടുംബമെന്ന്​ ​ൈസഫുദ്ദീൻ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. എന്നാൽ, കുടുംബത്തി​െൻറ മാപ്പ്​​​ നൽകൽ മാത്രമായിക്കും ആത്യന്തിക പരിഹാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death sentence
News Summary - Shameer murder: Court of Appeal upholds death sentence of accused including two Malayalees
Next Story