ശാക്കിർ ഹുസൈൻ വലിയകത്തിനെയും റിയാസ് കള്ളിയത്തിനെയും ആദരിച്ചു
text_fieldsജിദ്ദ ചേംബർ ഓഫ് കോമേഴ്സ് ഇക്കണോമിക് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശാക്കിർ ഹുസൈൻ വലിയകത്തിനെ ജിദ്ദയിലെ വന്നേരി നാട് കൂട്ടായ്മ ആദരിച്ചപ്പോൾ
ജിദ്ദ: ആദ്യ വിദേശിയായി ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് ഇക്കണോമിക് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശാക്കിർ ഹുസൈൻ വലിയകത്തിനെയും മലയാളികൾക്കിടയിൽ ആദ്യമായി സ്പെഷൽ ടാലന്റ് റെസിഡൻസി സി സ്യൂട്ട് എക്സിക്യൂട്ടിവ് റെസിഡൻസി ലഭിച്ച വന്നേരി നാടിന്റെ മരുമകൻ റിയാസ് കള്ളിയത്തിനെയും ജിദ്ദയിലെ വന്നേരി നാട് കൂട്ടായ്മ ആദരിച്ചു.
ഇഫ്താറിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ജിദ്ദയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ ഏലംകുളം ശാക്കിർ ഹുസൈനെയും അഷ്റഫ് വടക്കേകാട് റിയാസ് കള്ളിയത്തിനെയും ഉപഹാരം നൽകി ആദരിച്ചു. ക്ലിഫ് പ്രോമോ അഡ്വർടൈസിങ് കമ്പനിയുടെ ഉപഹാരം ശാക്കിർ ഹുസൈന് കമ്പനി എംഡി ഷാഹുൽ പിള്ളക്കാടും റിയാസിന് പി.പി റഹിമും നൽകി. സക്കീർ ഹുസൈൻ എടവണ്ണ, ഡോ. ഷിബു തിരുവനന്തപുരം, ഇസ്മായിൽ മുണ്ടക്കുളം, നൗഷാദ് അടൂർ, മുജീബ് മൂത്തേടത്ത്, യൂനുസ് കാട്ടൂർ, നസീർ വാവക്കുഞ്ഞു. സി.എച്ച്. ബഷീർ തുടങ്ങിയവർ ആശംസകൾ നേർന്നു.
നാസർ വെളിയംകോട് പരിപാടികൾ നിയന്ത്രിച്ചു. അബ്ദുൽ കാദർ കല്ലുപറമ്പിൽ നന്ദി പറഞ്ഞു. നാസർ സൈൻ, നസീർ ചമ്മന്നൂർ, യൂനുസ് ചുങ്കത്ത്, ഫിറോസ് അയിരൂർ, ഖലീൽ, ബിനു, ശിബിൽ, നാസിഫ്, സഹൽ, ഷഹീം, മുനാസ്, നസ്ഫാൻ, നാസർ, ഷാജി ദിൽഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

