ഷാജിക്ക് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന എച്ച്. ഷാജിക്ക് കേളി ലാസർദ്ദീ യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി നിസാർ മണ്ണഞ്ചേരി കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനാഇയ ഏരിയ ലാസർദ്ദീ യൂനിറ്റ് അംഗം എച്ച്. ഷാജിക്ക് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ന്യൂ സനാഇയ ഏരിയ കമ്മിറ്റി അംഗവും ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗമായും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം മടവൂർ സ്വദേശിയായ ഷാജി 28 വർഷമായി സൗദി ലാസർദ്ദീ കമ്പനിയിൽ ജോലിചെയ്യുന്നു. യാത്രയയപ്പ് ചടങ്ങിൽ വൈസ് പ്രസിഡൻറ് ഷമൽ രാജ് അധ്യക്ഷത വഹിച്ചു
. കേന്ദ്ര ജോയൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനാഇയ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, ഏരിയ സെക്രട്ടറി ബേബികുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ ജോർജ് വർഗീസ്, ബൈജു ബാലചന്ദ്രൻ, കരുണാകരൻ മണ്ണടി, യൂനിറ്റ് ഭാരവാഹികളായ തോമസ് ജോയ്, സതീഷ് കുമാർ, അരുൺ എന്നിവർ സംസാരിച്ചു. യൂനിറ്റിെൻറ ഉപഹാരം യൂനിറ്റ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി കൈമാറി.ജോയൻറ് സെക്രട്ടറി ഷൈജു ചാലോട് സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.

