പ്രവാസി ഗായകൻ ഷാജഹാൻ കോവിഡ് മുക്തനായി
text_fieldsറിയാദ്: പ്രവാസലോകത്ത് അറിയപ്പെടുന്ന മലയാളി ഗായകൻ കോവിഡ് പിടിയിൽ നിന്ന് മുക്തനായി. റിയാദിലെ സാംസ്കാരിക വേദികളിൽ സ്ഥിര സാന്നിദ്ധ്യമായ ഗായകൻ മലപ്പുറം എടക്കര സ്വദേശി ഷാജഹാനാണ് 27 ദിവസം നീണ്ട െഎസൊലേഷൻ ജീവിതത്തിൽ നിന്ന് പുറത്തുവന്നത്.
റിയാദിലെ സ്വകാര്യ ലോജിസ്റ്റിക് കമ്പനിയിൽ ജീവനക്കാരനായ ഷജഹാന് ഏപ്രിൽ എട്ടിനാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. റിയാദിൽ കോവിഡ് ബാധിച്ച് മരിച്ച സുഹൃത്ത് മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാനുമായുണ്ടായ സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. എക്സിറ്റ് 14ലെ അമീർ മുഹമ്മദ് ആശുപത്രിയിലെ െഎസൊലേഷൻ സെൻററിലാണ് അഡ്മിറ്റായത്.
പലതവണ സ്രവ പരിശോധനക്ക് വിധേയനായി. ഏഴ് ഫലങ്ങൾ തുടർച്ചയായി പോസിറ്റീവായി. എട്ടും ഒമ്പതും നെഗറ്റീവായതോടെ ആശ്വാസമായി. ഇതിനിടെ കോവിഡ് സാധാരണ രോഗമാണെന്നും രോഗം പിടിപെട്ടാൽ ഭയക്കാൻ ഒന്നുമില്ലെന്നും തെൻറ അനുഭവം വിവരിച്ച് ഷാജഹാൻ െഎസൊലേഷനിൽ കിടന്നുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. ലോകത്തിെൻറ നാനാഭാഗങ്ങളിലുള്ള മലയാളികൾക്ക് ആ വീഡിയോ പ്രചോദനമായി. െഎസൊലേഷനിൽ കഴിഞ്ഞ നാളുകളിലൊന്നും രോഗത്തിനായി ഒരു മരുന്നും കഴിച്ചിട്ടില്ല. പൂർണ ആരോഗ്യവാനായാണ് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
