ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ സെന്റർ വാർഷികം
text_fieldsജിദ്ദ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ സെന്റർ വിദ്യാർഥികളുടെ കലാമത്സരങ്ങളിൽ
ജേതാക്കളായ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾക്ക് ട്രോഫി കൈമാറുന്നു
ജിദ്ദ: ഇന്ത്യൻ ഇസ് ലാഹീ സെന്ററിന് കീഴിലുള്ള ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ സെന്റർ വിദ്യാർഥികളുടെ വാർഷികത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.ഇസ് ലാഹീ സെന്റർ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്തു.
ഗ്രീൻ ഹൗസ്, റെഡ് ഹൗസ്, യെല്ലോ ഹൗസ്, ബ്ലൂ ഹൗസ് എന്നീ ടീമുകളായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ജൂനിയർ, സീനിയർ വിഭാഗങ്ങളായാണ് മത്സരങ്ങൾ നടന്നത്. തജ്വീദ്, ഹിഫ്ദ്, മലയാളം, അറബിക്, ഇംഗ്ലീഷ് ഗാനങ്ങൾ, മലയാളം, അറബിക് സംഘഗാനം, മലയാളം, ഇംഗ്ലീഷ് പ്രസംഗം തുടങ്ങിയ മത്സരയിനങ്ങൾ അരങ്ങേറി.
കിഡ്സ് വിഭാഗത്തിലെ പെൺകുട്ടികൾ അവതരിപ്പിച്ച ഒപ്പന, ആൺകുട്ടികളുടെ നശീത്ത്, വട്ടപ്പാട്ട്, അൽഫിത്ര വിദ്യാർഥികൾ അവതരിപ്പിച്ച സ്പെഷ്യൽ പ്രോഗ്രാം തുടങ്ങിയവ ശ്രദ്ധേയമായി. സ്റ്റേജിതര മത്സരങ്ങളായ മലയാളം, അറബിക് കൈയെഴുത്ത്, പദനിർമാണം, പ്രബന്ധം, ബാങ്ക് വിളി എന്നിവ നേരത്തേ സംഘടിപ്പിച്ചിരുന്നു.
ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ അബാൻ ഷാഫി (ഗ്രീൻ ഹൗസ്), സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഷീസ് (ഗ്രീൻ ഹൗസ്) എന്നിവരും ജൂനിയർ പെൺകുട്ടികളിൽ റുവാ ഹനീൻ (റെഡ് ഹൗസ്), സീനിയർ പെൺകുട്ടികളിൽ ആയിഷ ഷാഫി (റെഡ് ഹൗസ്) എന്നീ മത്സരാർഥികളും വ്യക്തിഗത ചാമ്പ്യൻമാരായി.
മുഴുവൻ മത്സരങ്ങളിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും വ്യക്തിഗത ജേതാക്കൾക്കും വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. നേരത്തേ നടന്ന കായിക മത്സരങ്ങളിലെ പോയിന്റുകൾ കൂടി പരിഗണിച്ചുകൊണ്ട് ഓവറോൾ വിജയികളായ ടീമുകളെ പ്രഖ്യാപിക്കുകയും ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ റെഡ് ഹൗസും ഗ്രീൻ ഹൗസും ഓവറോൾ ചാമ്പ്യൻഷിപ് പങ്കിട്ടെടുക്കുകയും യെല്ലോ ഹൗസ്, ബ്ലൂ ഹൗസ് എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയപ്പോൾ ഗ്രീൻ ഹൗസ് രണ്ടാം സ്ഥാനവും യെല്ലോ ഹൗസ് മൂന്നാം സ്ഥാനവും നേടി.റഊഫ് തിരൂരങ്ങാടി, അബ്ദുസ്സലാം മാസ്റ്റർ, ശംസുദ്ദീൻ മാസ്റ്റർ, അബ്ദുറഹ്മാൻ ഉമരി, ഹുസൈൻ തൈക്കാട്ട്, അമീൻ നസൂഹ്, അമീസ് സ്വലാഹി, സിയാദ് തിരൂരങ്ങാടി, അസീൽ അബ്ദുറസാഖ്, ഗഫൂർ സലഫി, സഹീർ ചെറുകോട്, ഹലീമ നാസർ, ഉമ്മു അബ്ദുല്ല, സഫിയ അബ്ദുൽ ജബ്ബാർ തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. സക്കീർ മദാരി, മുസ്തഫ മാസ്റ്റർ, അഹമ്മദ് മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, ഖാലിദ് മാസ്റ്റർ, ഉമർ മിക്സ്മാക്സ്, അഷ്റഫ് നിലമ്പൂർ, അഷ്റഫ് ഏലംകുളം തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
ഇസ്ലാഹി സെന്ററിന്റെ മുഴുവൻ പ്രവർത്തകരും മദ്റസാ അധ്യാപകരും വനിതാ വിംഗ് പ്രവർത്തകരും വളന്റിയർ വിങ്ങും പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

