Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശൈഖുൽ ഇസ്​ലാം സെൻറർ...

ശൈഖുൽ ഇസ്​ലാം സെൻറർ ആർട്സ് ഡേ ഇന്നും നാളെയും

text_fields
bookmark_border
ശൈഖുൽ ഇസ്​ലാം സെൻറർ ആർട്സ് ഡേ ഇന്നും നാളെയും
cancel

ജി​ദ്ദ: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ലെ ശൈ​ഖു​ൽ ഇ​സ്​​ലാം മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ർ​ട്സ് ഡേ ​സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ക​ലാ മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇം​ഗ്ലീ​ഷ്-​മ​ല​യാ​ളം പ്ര​സം​ഗം, ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം, ഖു​ർ​ആ​ൻ ഹി​ഫ്ദ് മ​ത്സ​രം, ബാ​ങ്ക് വി​ളി, മ​ല​യാ​ളം, അ​റ​ബി ഗാ​നം, സം​ഘ ഗാ​നം എ​ന്നീ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും പ​ദ നി​ർ​മാ​ണം, കൈ​യെ​ഴു​ത്ത്, ക​ഥാ ര​ച​ന തു​ട​ങ്ങി​യ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​കും.

കി​ഡ്സ്, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും വെ​വേ​റെ മ​ത്സ​ര​ങ്ങ​ളാ​യി​രി​ക്കും ന​ട​ത്തു​ക.

അ​ൽ സ​ഫ ജാ​ലി​യാ​ത്ത് മേ​ധാ​വി​യ​ട​ക്കം ജി​ദ്ദ​യി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arts DayShaikhul Islam Center
News Summary - Shaikhul Islam Center Arts Day today and tomorrow
Next Story