Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശരീരം തളർന്ന്...

ശരീരം തളർന്ന് കിടപ്പിലായ ഷാഹിദിനെ നാട്ടിലെത്തിച്ചു

text_fields
bookmark_border
ശരീരം തളർന്ന് കിടപ്പിലായ ഷാഹിദിനെ നാട്ടിലെത്തിച്ചു
cancel

റിയാദ്​: ശരീരം തളർന്ന്​ രണ്ട്​ മാസമായി റിയാദിലെ ആശുപത്രിയിൽ ​െവൻറിലേറ്ററിലായിരുന്ന മലയാളിയെ നാട്ടിലെത്തിച ്ചു. തൃശൂർ ഗുരുവായൂർ, ചൊവ്വല്ലൂർപടി സ്വദേശി രായ്മരക്കാർ വീട്ടിൽ അബൂബക്കർ മകൻ ഷാഹിദിനെയാണ്​ (41) തുടർ ചികിത്സക്കാ യി കൊണ്ടുപോയത്​. സുവൈദിയിൽ ഡ്രൈവറായിരുന്ന ഷാഹിദ് വാഹനമോടിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട്​ അവശനാവു കയായിരുന്നു. മഴപെയ്ത ദിവസം രാവിലെയായിരുന്നു അത്​. ആസ്തമ രോഗിയായ ഷാഹിദിന് ഹൃദയാഘാതമുണ്ടാകുകയും തലച്ചോറിലേക്കുള്ള രക്തസ്രാവം തടസപ്പെടുകയും ചെയ്​തു. ഉടൻ സുൽത്താന അൽഹമ്മാദി ആശുപത്രിയിലെ വ​​െൻറിലേറ്ററിൽ പ്രവേശിപ്പിച്ചു.

ദേഹാസ്വാസ്ഥ്യമുണ്ടായിട്ടും അത്​ വകവെക്കാതിരുന്നതും ചികിത്സ തേടാൻ വൈകിയതുമാണ്​ ശരീരം മുഴുവൻ തളർന്ന അവസ്ഥയിലാകാൻ കാരണമായതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഗാർഹിക തൊഴിൽ വിസയിലായതിനാൽ ആശുപത്രി ചെലവ്​ പൂർണമായും സൗജന്യമായിരുന്നു. അതേസമയം നാട്ടിലെത്തിച്ച ശേഷമുള്ള ചികിത്സാചെലവ് വഹിക്കാൻ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുടുംബത്തിന്​ കഴിയില്ല. ഇത് മനസിലാക്കിയ റിയാദിലെ ഒരുപറ്റം മലയാളികളും സംഘടനകളും സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു. ശിഹാബ് കൊട്ടുകാട്​ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപവത്​കരിക്കുകയും സഹായങ്ങൾ സ്വരൂപിക്കാനുള്ള പ്രവർത്തനം ആരംഭിക്കുകയും ചെയ്​തു. ഫിറോസ് പുതുക്കോട്, അയ്മൻ സഈദ്, അബ്​ദുല്ലത്തീഫ് കൂളിമാട് എന്നിവർ നാട്ടിൽ കൊണ്ടുപോകുന്നതിനടക്കം ആവശ്യമായ രേഖകൾ ശരിയാക്കി. സ്​ട്രെച്ചർ സംവിധാനത്തിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള വിമാന ടിക്കറ്റ്​ ഇന്ത്യൻ എംബസി നൽകി.

ഞായറാഴ്ച ഉച്ചകഴിഞ്ഞ്​ 3.45 നുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ കൊണ്ടുപോയി. അൽഹമ്മാദി ആശുപത്രിയിലെ സീനിയർ ഹെഡ് നഴ്സ് ഷ്യാംകുമാർ ഒപ്പം പോയി. അർദ്ധരാത്രിയോടെ കൊച്ചിയിലെത്തിയ ഷാഹിദിനെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന്​ ബത്​ഹയിൽ ചേർന്ന സഹായ സമിതിയോഗത്തിൽ ഫിറോസ് പുതുക്കോട് പ്രവർത്തനങ്ങൾ വിശദീകരിച്ചു. നജ്മുദ്ദീൻ കണക്കുകൾ അവതരിപ്പിച്ചു. പ്രവാസി സാംസ്കാരിക വേദി, വേ ഓഫ് ലൈഫ്, തനിമ, ഐ.സി.എഫ്, തൃശൂർ കൂട്ടായ്മ, എ.കെ.ഡി.എഫ്, സൗദി മലയാളി അസോസിയേഷൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ-, ചാരിറ്റി ഓഫ് പ്രവാസി മലയാളി, സിവൈദി- സുൽത്താന ഫ്രണ്ട്സ് എന്നീ സംഘടനകളാണ്​ സഹായിക്കാൻ ഒരുമിച്ചത്​. ഷിഹാബ് കൊട്ടുകാട്, ഫിറോസ് പുതുക്കോട്, അബ്​ദുല്ലത്തീഫ് കൂളിമാട്, അഡ്വ. ഷാനവാസ്, ജവാദ്, നവാസ്, ഷബ്ന നവാസ്, അയ്മൻ സഈദ്, നജ്മുദ്ദീൻ, സഹീർ, ആബിദ സഹീർ, സൈദാലി കേച്ചേരി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - shahid-saudi-gulf news
Next Story