സൗദി അറേബ്യയുടെ ഉപഗ്രഹം എസ് ജി എസ് 1 ഭ്രമണപഥത്തില്‍
text_fieldsറിയാദ്: വാര്‍ത്താവിനിമയ രംഗത്ത് കുതിച്ചു ചാട്ടം ലക്ഷ്യമാക്കി സൗദി അറേബ്യയുടെ എസ് ജി എസ്1 ഉപഗ്രഹം വിജയകരമായ ി വിക്ഷേപിച്ചു. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയില്‍നിന്ന് ബുധനാഴ ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനായിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ ഉപഗ്രഹത്തിനൊപ്പമാണ് സൗദിയുടേതും വിക്ഷേപി ച്ചത്. ഇൻറര്‍നെറ്റ്, ടെലിവിഷന്‍ മേഖലയില്‍ കുതിച്ചു ചാട്ടത്തിന് സഹായിക്കുന്നതാണ് ഇൗ ഉപഗ്രഹങ്ങള്‍.
ജി സാറ്റ് 31 ആയിരുന്നു ഇന്ത്യയുടെ ഉപഗ്രഹം. എസ് ജി എസ്1 സൗദിയുടേതും. രണ്ടും വഹിച്ചത് യൂറോപ്യന്‍ വിക്ഷേപണ എജന്‍സിയായ ഏരിയന്സ്പേസിെൻറ ഏരിയന്‍ 5 റോക്കറ്റ് ആണ്. 2,535 കിലോഗ്രാമാണ് ഉപഗ്രഹത്തിെൻറ ഭാരം. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ് വര്‍ക്ക്, ഡി.ടി.എച്ച്. ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ഉപഗ്രഹം പ്രയോജനപ്പെടും.
ഇന്ത്യയുടേയും സൗദിയുടേയും ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയിട്ടുണ്ട്. കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആൻറ് ടെക്നോളജിയിലെ സംഘമാണ് ഉപഗ്രഹം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
