Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ സ്വ​ന്തം തൊ​ഴി​ലി​ന് പു​റ​മെ മ​റ്റ് ജോ​ലി​ക​ൾ​ക്ക് നി​യോ​ഗി​ച്ചാ​ൽ ക​ന​ത്ത​ശി​ക്ഷ

text_fields
bookmark_border
സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ മു​ന്ന​റി​യി​പ്പ്
വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ സ്വ​ന്തം തൊ​ഴി​ലി​ന് പു​റ​മെ മ​റ്റ് ജോ​ലി​ക​ൾ​ക്ക് നി​യോ​ഗി​ച്ചാ​ൽ ക​ന​ത്ത​ശി​ക്ഷ
cancel

ജി​ദ്ദ: ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള വി​ദേ​ശ ജീ​വ​ന​ക്കാ​രെ മ​റ്റു​ള്ള​വ​ർ​ക്കോ സ്വ​ന്തം നേ​ട്ട​ത്തി​നോ വേ​ണ്ടി ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന വ്യ​ക്തി​ഗ​ത തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം റി​യാ​ൽ പി​ഴ​യും ആ​റു മാ​സം വ​രെ ത​ട​വു​മാ​ണ് ശി​ക്ഷ ല​ഭി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും ഭാ​വി​യി​ൽ അ​ഞ്ച് വ​ർ​ഷം വ​രെ പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ ആ​വ​ർ​ത്തി​ച്ച് ഓ​ർ​മി​പ്പി​ച്ചു.

രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​ന​ധി​കൃ​ത തൊ​ഴി​ൽ രീ​തി​ക​ളും നി​യ​മ​ലം​ഘ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ട​യു​ന്ന​തി​നു​മാ​ണ് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി തൊ​ഴി​ലു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും താ​മ​സം, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ 911 എ​ന്ന ന​മ്പ​റി​ലും, രാ​ജ്യ​ത്തി​െൻറ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ 999 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Home Ministry Warns Severe punishment for assigning foreign workers to jobs other than their own
Next Story