Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ വരുംദിവസങ്ങളിൽ കനത്ത ചൂടും ഉഷ്ണതരംഗവും

text_fields
bookmark_border
താപനില 50 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്
സൗദിയിൽ വരുംദിവസങ്ങളിൽ കനത്ത ചൂടും ഉഷ്ണതരംഗവും
cancel

യാംബു: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ കനത്ത ചൂടും ഉഷ്ണതരംഗവും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ് മേഖലയുടെ കിഴക്കൻ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ആഗസ്​റ്റ്​ എട്ട്​ വരെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടിലെ പ്രവചനം.

ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യയിലും റിയാദി​െൻറ കിഴക്കൻ മേഖലകളിലും വെള്ളിയാഴ്ച വരെ ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വരുംദിവസങ്ങളിൽ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും പരമാവധി താപനില 45 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതിശക്തമായ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉച്ചസമയങ്ങളിൽ വെയിൽ നേരിട്ട് ഏൽക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും, നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ-സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സൗദിയിൽ വരുംദിവസങ്ങളിൽ കനത്ത ചൂടും ഉഷ്ണതരംഗവും
Next Story