Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി കിഴക്കൻ പ്രവിശ്യയിൽ കടുത്ത ചൂടിന് സാധ്യത; വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും

text_fields
bookmark_border
സൗദി കിഴക്കൻ പ്രവിശ്യയിൽ കടുത്ത ചൂടിന് സാധ്യത; വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും
cancel

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജീസാൻ, അസീർ, അൽ ബാഹ, മക്ക എന്നീ പ്രദേശങ്ങളിലെ മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

മഴയോടൊപ്പം തന്നെ മുകളിൽ പരാമർശിച്ച പ്രദേശങ്ങളിലും, കൂടാതെ മദീന, റിയാദ്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നവരും താമസക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Severe heat expected in Saudi Eastern Province; Rain with thunderstorms to continue in various places
Next Story