Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗതാഗത നിയമലംഘനം നടത്തിയ നിരവധി ഡ്രൈവർമാർ പിടിയിൽ
text_fieldsbookmark_border
ബുറൈദ: അൽ ഖസീം പ്രവിശ്യയിലെ ബുറൈദ നഗരത്തിൽ വിവിധ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ നിരവധി വാഹനങ്ങളുടെ ഡ്രൈവർമാരെ അൽ ഖസീം റീജനൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് പിടികൂടി. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘകർ വലയിലായത്.
പിടിയിലായ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രദേശത്ത് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

