Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ് മാധ്യമം 'സോക്കർ...

ഗൾഫ് മാധ്യമം 'സോക്കർ കാർണിവൽ 2022': സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച

text_fields
bookmark_border
ഗൾഫ് മാധ്യമം സോക്കർ കാർണിവൽ 2022: സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച
cancel
camera_alt

‘ഗ​ൾ​ഫ് മാ​ധ്യ​മം’ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സോ​ക്ക​ർ കാ​ർ​ണി​വ​ൽ 2022’ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റിന്റെ ഫി​ക്‌​സ്ച​ർ പ്ര​കാ​ശ​ന ച​ട​ങ്ങ്

ജി​ദ്ദ: 'ഗ​ൾ​ഫ് മാ​ധ്യ​മം' സം​ഘ​ടി​പ്പി​ക്കു​ന്ന 'സോ​ക്ക​ർ കാ​ർ​ണി​വ​ൽ 2022' സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വെ​ള്ളി​യാ​ഴ്ച ജി​ദ്ദ​യി​ൽ ന​ട​ക്കും.

ജി​ദ്ദ മ​ത്താ​ർ ഗ​ദീം ശ​ബാ​ബി​യ്യ ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് ഏ​ഴ് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 12 പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​ക്കും.

മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളു​ൾ​പ്പെ​ടെ മു​ൻ​നി​ര ക​ളി​ക്കാ​ർ വി​വി​ധ ടീ​മു​ക​ൾ​ക്ക് വേ​ണ്ടി ബൂ​ട്ട​ണി​യും. ആ​വേ​ശ​ക​ര​മാ​യ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്ന​തി​നാ​യി മു​ഴു​വ​ൻ ക​ളി​പ്രേ​മി​ക​ളെ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്ന​താ​യി 'ഗ​ൾ​ഫ് മാ​ധ്യ​മം' മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

'സോ​ക്ക​ർ കാ​ർ​ണി​വ​ൽ 2022' സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഫി​ക്സ്ച​ർ പ്ര​കാ​ശ​നം ന​ട​ന്നു. ശ​റ​ഫി​യ ല​ക്കി ദ​ർ​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ സി.​എ​ച്ച്. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്റ് ടെ​ക്നി​ക്ക​ൽ വി​ഭാ​ഗം ഹെ​ഡ് യൂ​സ​ഫ​ലി കൂ​ട്ടി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

സി​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ നി​സാം പാ​പ്പ​റ്റ, ഷ​ഫീ​ഖ് പ​ട്ടാ​മ്പി, അ​ബു ക​ട്ടു​പ്പാ​റ, ഗ​ൾ​ഫ് മാ​ധ്യ​മം വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ര​ക്ഷാ​ധി​കാ​രി എ. ​ന​ജ്മു​ദ്ദീ​ൻ, ജി​ദ്ദ ബ്യൂ​റോ ഹെ​ഡ് സാ​ദി​ഖ​ലി തു​വ്വൂ​ർ, ഫു​ട്ബാ​ൾ ക​മ്മി​റ്റി അം​ഗം ഇ​സ്മാ​ഈ​ൽ ക​ല്ലാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ഫി​ക്സ്ച​ർ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി. ഫു​ട്ബാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​പി. അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും ഗ​ൾ​ഫ് മാ​ധ്യ​മം ജി​ദ്ദ മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് പി.​കെ. സി​റാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

ത​മീം ഖി​റാ​അ​ത്ത് ന​ട​ത്തി. ടി.​കെ. അ​ൻ​സാ​ർ, സാ​ബി​ത്ത് മ​ഞ്ചേ​രി, എ​ൻ.​കെ. അ​ഷ്‌​റ​ഫ്, മു​നീ​ർ ഇ​ബ്രാ​ഹിം, അ​ജ്മ​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentSoccer Carnival 2022
News Summary - Sevens Football Tournament on Friday
Next Story