റിയാദിൽ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് 27, 28 തീയതികളിൽ
text_fieldsഈത്താർ റിയാദ് കിങ്സ് കപ്പ് ഫുട്ബാൾ ടൂർണമെൻറ് ഫിക്സ്ചർ ലൈവ് ഡ്രോ റിഫാ
ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട് നിർവഹിക്കുന്നു
റിയാദ്: പുതിയ സീസണിലെ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് തുടക്കമാകുന്നു. റിയാദ് ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബ്, ഈത്താർ ഹോളിഡേയ്സ് ട്രാവൽ ഗ്രൂപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഈ മാസം 27, 28 തീയതികളിൽ റിയാദ് അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ നടക്കും. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (റിഫ) മേൽനോട്ടത്തിലാണ് ടൂർണമെൻറ് നടക്കുന്നത്. ടൂർണമെൻറിന് മുന്നോടിയായി അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ട്രോഫി ലോഞ്ചിങ്, ഫിക്സ്ചർ ഡ്രോ ചടങ്ങ് റിഫ വൈസ് പ്രസിഡൻറ് കുട്ടൻ ബാബു മഞ്ചേരി ഉദ്ഘാടനം ചെയ്തു.
റിഫ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ തിരൂർക്കാടിന്റെ നിയന്ത്രണത്തിൽ ടൂർണമെൻറ് ഫിക്സ്ചർ ലൈവ് ഡ്രോ സംഘടിപ്പിച്ചു. റിയാദ് ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബ് പ്രതിനിധികളായ സാബിത്ത്, റാഫി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അഷ്റഫ്, റിയാസ്, ശരീഫ്, അഫ്സൽ, ഫാസിൽ, ഡാനിഷ്, മുസ്തഫ, മുബശിർ, റിഫ പ്രതിനിധികളായ നാസർ മാവൂർ, ഷബീർ വാഴക്കാട് തുടങ്ങിയവർ സംസാരിച്ചു. ഈതാർ ഹോളിഡെയ്സ് ട്രാവൽ ഗ്രൂപ് ഡയറക്ടർ യാസിർ മുഖ്യാതിഥിയായിരുന്നു.

