ദർബ് സൗഹൃദ കൂട്ടായ്മ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്
text_fieldsജിസാൻ ദർബ് സൗഹൃദ കൂട്ടായ്മ ഏഴാമത് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറ് വിജയികളായ ദർബ് എഫ്.സി ടീം ട്രോഫിയുമായി
ജിസാൻ: ദർബ് സൗഹൃദ കൂട്ടായ്മ ഏഴാമത് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. സുൽഫിക്കർ വെള്ളിയഞ്ചേരി അധ്യക്ഷത വഹിച്ചു.
ജിസാനിലെയും ഖമീസ് മുശൈത്തിലെയും എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മെട്രോ ഖമീസിനെ പരാജയപ്പെടുത്തി ദർബ് എഫ്.സി ജേതാക്കളായി. വിന്നേഴ്സ് ട്രോഫി ഷാജി പരപ്പനങ്ങാടി, റണ്ണേഴ്സ് ട്രോഫി സുൽഫിക്കർ വെള്ളിയഞ്ചേരി, വിന്നേഴ്സ് പ്രൈസ് മണി ഗഫൂർ കാവന്നൂർ, റണ്ണേഴ്സ് പ്രൈസ് മണി അമീൻ കാവനൂർ എന്നിവർ വിതരണം ചെയ്തു.
സാമൂഹിക പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായ ഹാരിസ് കല്ലായിയെ ഉപഹാരം നൽകി ആദരിച്ചു. വിവിധ വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും ഫിറോസ് കോഴിക്കോട്, സഹീർ പരപ്പനങ്ങാടി, ശിഹാബ് എടവണ്ണ, സിറാജ് കാടപ്പടി, ഷമീം പാലത്തിങ്ങൽ, കരീം മാവൂർ എന്നിവർ വിതരണം ചെയ്തു.
ശംസു പൂക്കോട്ടൂർ, ഇബ്രാഹിം പട്ടാമ്പി എന്നിവർ സംസാരിച്ചു. ഗഫൂർ കാവന്നൂർ സ്വാഗതവും ബബീഷ് കാട്ടിൽപീടിക നന്ദിയും പറഞ്ഞു.

